
മമ്മൂട്ടിയുടെ സേതുരാമയ്യരെ വെല്ലുന്ന അന്വേഷണ മികവുകാരനായി ചെമ്പ് സ്വദേശി പി രാജ്കുമാർ ; ജോഷിയുടെ വീട്ടില്‍ കയറിയ കള്ളനെ കണ്ടെത്തിയത് നിരവധി പ്രമാദമായ കേസുകളിലെ അന്വേഷണ മികവു കൊണ്ട് ശ്രദ്ധ നേടിയ ഉദ്യോഗസ്ഥൻ ; ക്രോസ് റോഡിലെ കാറിലെ ദൃശ്യങ്ങള്‍ നിര്‍ണ്ണായകമായി; മണിക്കൂറിനുള്ളില്‍ ‘ബിഹാർ റോബിൻഹുഡ്’ നെ പൊക്കിയതിലും നിർണ്ണായക പങ്ക്
സ്വന്തം ലേഖകൻ
കൊച്ചി: കേരളാ പൊലീസ് വേണമെന്ന് വച്ചാല്‍ ഏത് ‘റോബിൻ ഹുഡും’ കുടുങ്ങും. സംവിധാകൻ ജോഷിയുടെ വീട്ടിലെ കള്ളനെ കണ്ടെത്താൻ പൊലീസ് നടത്തിയത് മിന്നില്‍ നീക്കങ്ങള്‍. അസിസ്റ്റന്റ് കമ്മീഷണർ പി രാജ്കുമാറിന്റെ നേതൃത്വത്തിലെ അതിവേഗ ഇടപെടല്‍. ശനിയാഴ്ച പുലർച്ചെ മോഷണത്തിനുശേഷം കാറില്‍ രക്ഷപ്പെട്ട ഇർഫാനെ കർണാടകപൊലീസിന്റെ സഹായത്തോടെ അതേദിവസം വൈകീട്ട് അഞ്ചുമണിയോടെ ഉഡുപ്പിയില്‍ നിന്നാണ് അറസ്റ്റുചെയ്തത്.
ഏകദേശം 14 മണിക്കൂറിനുള്ള പ്രതിയെ പൊക്കി. 2021ലെ വിഷുദിനത്തില്‍ ഭീമാ ജൂവലറി ഉടമ ഡോ. ബി. ഗോവിന്ദന്റെ തിരുവനന്തപുരം കവടിയാറിലെ വീട്ടില്‍നിന്ന് രണ്ടരലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളും 60,000 രൂപയും കവർന്നത് താനാണെന്ന് മുഹമ്മദ് ഇർഫാൻ സമ്മതിച്ചതായാണ് വിവരം. അന്ന് കാട്ടാത്ത ജാഗ്രത ഇന്ന് പൊലീസ് സ്വീകരിച്ചു. അതാണ് റോബിൻ ഹുഡിനെ കുടുക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കേരളാ പൊലീസിന്റെ കുറ്റാന്വേഷണ വിഭാഗത്തില്‍ മികവുപുലർത്തുന്ന ഉദ്യോഗസ്ഥനാണ് പി രാജ് കുമാർ. സൂര്യനെല്ലി കേസ് പ്രതി ധർമ്മരാജനെ തമിഴ്നാട്ടില്‍ പോയി പൊക്കിയത് അടക്കം നിരവധി പ്രമാദമായ കേസുകളിലെ അന്വേഷണ മികവു കൊണ്ട് ശ്രദ്ധ നേടിയ വ്യക്തി കൂടിയാണ് അദ്ദേഹം. ഈ വ്യക്തിയാണ് 14 മണിക്കൂറിനുള്ളില്‍ റോബിൻഹുഡിനേയും പൊക്കിയതില്‍ നിർണ്ണായക പങ്കുവഹിച്ചിരുന്നത്.
കേരളാ പൊലീസിന്റെ കുറ്റാന്വേഷണ വിഭാഗത്തില്‍ മികവുപുലർത്തുന്ന ഉദ്യോഗസ്ഥനാണ് പി രാജ് കുമാർ. സൂര്യനെല്ലി കേസ് പ്രതി ധർമ്മരാജനെ തമിഴ്നാട്ടില്‍ പോയി പൊക്കിയത് അടക്കം നിരവധി പ്രമാദമായ കേസുകളിലെ അന്വേഷണ മികവു കൊണ്ട് ശ്രദ്ധ നേടിയ വ്യക്തി കൂടിയാണ് അദ്ദേഹം. ഈ വ്യക്തിയാണ് 14 മണിക്കൂറിനുള്ളില്‍ ‘ബിഹാർ റോബിൻഹുഡ്’ നെയും പൊക്കിയതില്‍ നിർണ്ണായക പങ്കുവഹിച്ചിരുന്നത്.
ക്രിമിനലുകളുടെ പേടിസ്വപ്നമാണെങ്കിലും നാട്ടുകാരുടെ കണ്ണിലുണ്ണിയാണ് അദ്ദേഹം. ഇതുവരെ ചാർജ്ജ് വഹിച്ച സ്്റ്റേഷൻ പരിധികളിലെല്ലാം തന്റേതായ മുദ്രപതിപ്പിച്ച ഉദ്യോഗസ്ഥനാണ് പി രാജ്കുമാർ. വിസ്മയ കേസില്‍ പത്ത് വർഷം ശിക്ഷ ലഭിക്കാൻ പാകത്തിന് തെളിവുകള്‍ ശേഖരിച്ചതില്‍ ഡിവൈ.എസ്. പി പി.രാജ്കുമാറിനും നല്ലൊരു പങ്കുണ്ട്. കേസില്‍ ഏറ്റവും ശക്തമായ തെളിവായി മാറിയത് ഡിജിറ്റല്‍ തെളിവുകളായിരുന്നു. ഈ തെളിവുകള്‍ സാങ്കേതിര പരിശോധനയിലൂടെ വീണ്ടെടുത്തതാണ് കേസില്‍ പ്രതിഭാഗം വാദങ്ങളെ പൊളിച്ചത്. ഇതേ കരുതലോടെ ജോഷിയുടെ വീട്ടിലെ മോഷണ ശേഷം തെളിവുകള്‍ അതിസമർത്ഥമായി വിശകലനം ചെയ്തു. സിസിടിവി ദൃശ്യങ്ങളിലെ അവ്യക്തതകളൊന്നും വിട്ടുപോയില്ലെന്ന് രാജ്കുമാർ ഉറപ്പിച്ചു. അങ്ങനെ ഇർഫാൻ മുഹമ്മദ് കുടുങ്ങി.
ഒരു ഉദ്യോഗസ്ഥൻ വിചാരിച്ചാല്‍ ഒന്നുംനടക്കില്ലെന്ന പൊതുബോധത്തിന് മാറ്റം വരുത്തി വിധത്തിലുള്ള ഇടപെടലുകളാണ് ഈ ഉദ്യോഗസ്ഥനില്‍ നിന്നും ഉണ്ടായിട്ടുള്ളത്. ക്രമസമാധാന പാലനത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതാണ് ഇദ്ദേഹത്തിന്റെ ശൈലി. 2006-2009കാലഘട്ടത്തില്‍ വെല്ലൂർ പൊലീസ് സ്റ്റേഷൻ പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികളുമായി ചേർന്ന് സ്റ്റേഷൻ പരിധിയില്‍ നടപ്പാക്കിയ നൈറ്റ് പട്രോളിങ് പദ്ധതിയും വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാലായിലെ മരിയഭവനവും പെരുമ്ബാവൂരിലെ അഭയ സദനവും ഫോർട്ടുകൊച്ചിയിലെ ഗുഡ് ഹോപ്പും ആശ്വാസ ഭവനവുമൊക്കെ ഈ പൊലീസ് ഉദ്യോഗസ്ഥന്റെ കാരുണ്യം അനുഭവിച്ചറിഞ്ഞവരാണ്. അങ്ങനെ റോബിൻഹുഡ് സംവിധായകൻ ജോഷിയുടെ വീട്ടിലെ കവർച്ചക്കാരനും കുടുങ്ങി. സിനിമയെ വെല്ലും അന്വേഷണം അറിഞ്ഞ് ജോഷിയും നന്ദി പറഞ്ഞു.
ഇന്ത്യയിലെങ്ങും വൻനഗരങ്ങളിലെ സമ്ബന്നവീടുകള് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാനാണ് (35) പിടിയിലായത്. മോഷ്ടിച്ച പണംകൊണ്ട് പാവപ്പെട്ടവരെ സഹായിക്കുന്ന ഇയാള്‍ ‘ബിഹാർ റോബിൻഹുഡ്’ എന്നാണറിയപ്പെടുന്നത്. ശനിയാഴ്ച പുലർച്ചെ മോഷണത്തിനുശേഷം കാറില്‍ രക്ഷപ്പെട്ട ഇർഫാനെ കർണാടകപൊലീസിന്റെ സഹായത്തോടെ അതേദിവസം വൈകീട്ട് അഞ്ചുമണിയോടെ ഉഡുപ്പിയില്‍ നിന്നാണ് അറസ്റ്റുചെയ്തത്.
മോഷണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മോഷണത്തിനുമാത്രമായി മുഹമ്മദ് ഇർഫാൻ കാറില്‍ കൊച്ചിയിലെത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. ബിഹാറിലെ സീതാമർഹിയിലെ ജില്ലാപരിഷത്ത് അധ്യക്ഷൻ എന്ന ബോർഡുവെച്ച കാറായതുകൊണ്ട് ചെക് പോസ്റ്റുകളില്‍ പരിശോധനയില്ലാതെ കേരളത്തിലെത്തുകയും മോഷണം നടത്തി മടങ്ങുകയുമായിരുന്നു.
ജോഷിയുടെ വീട്ടിലെ മോഷണത്തില്‍ കൃത്യമായ ഏകോപനമാണ് നടന്നത്. അസിസ്റ്റന്റെ കമ്മീഷണർ പി രാജ് കുമാർ എല്ലാം മിന്നല്‍ വേഗത്തിലാക്കി. വിവിധ സ്റ്റേഷനുകളിലെ സിഐ.മാരുടെയും എസ്ഐ.മാരുടെയും നേതൃത്വത്തില്‍ പൊലീസ് സംഘം റെയില്‍വേ സ്റ്റേഷനുകളിലേക്കും വിമാനത്താവളങ്ങളിലേക്കും ബസ് സ്റ്റാൻഡുകളിലേക്കും നീങ്ങി. പനമ്ബിള്ളിനഗർ ഭാഗത്ത് ആക്ടീവ് ആയിരുന്ന മൊബൈല്‍ നമ്ബറുകള്‍ കണ്ടെത്തി.
കൊച്ചിയിലെ എല്ലാ റോഡിലേയും സിസിടിവി പരിശോധിച്ചു. ഒരു പ്രധാന റോഡിനോട് ചേർന്നുള്ള ഒരു ക്രോസ് റോഡിന് സമീപം പാർക്ക് ചെയ്ത കാറിലേക്ക് ഒരാള്‍ കയറുന്ന ദൃശ്യം ഇതിനിചെ കിട്ടി. ജോഷിയുടെ വീട്ടിലെ സി.സി.ടി.വി.യില്‍ പതിഞ്ഞ ദൃശ്യവുമായി സാമ്യമുണ്ടായിരുന്നു. ആ വ്യക്തിയുടെ കൈയിലുണ്ടായിരുന്ന ബാഗ് അഭിലാഷ് ജോഷിയുടെ ഭാര്യ വർഷ തിരിച്ചറിഞ്ഞു. ഇതോടെ കള്ളനേയും കാറിനേയും തിരിച്ചറിഞ്ഞു.
മോഷണത്തിനുമാത്രമായി മുഹമ്മദ് ഇർഫാൻ കാറില്‍ കൊച്ചിയിലെത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. ബിഹാറിലെ സീതാമർഹിയിലെ ജില്ലാപരിഷത്ത് അധ്യക്ഷൻ എന്ന ബോർഡുവെച്ച കാറായതുകൊണ്ട് ചെക് പോസ്റ്റുകളില്‍ പരിശോധനയില്ലാതെ കേരളത്തിലെത്തുകയും മോഷണം നടത്തി മടങ്ങുകയുമായിരുന്നു. ഇയാളുടെ ഭാര്യ അവിടെത്തെ ജില്ലാ പരിഷത്ത് അംഗമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]