
കല്‍പ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലുമായി രണ്ട് പ്രശ്ന ബാധിത ബൂത്തുകളും 84 പ്രത്യേക സുരക്ഷാ നിര്‍ദ്ദേശ ബൂത്തുകളുമാണുള്ളതെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍. സുരക്ഷാ ബൂത്തുകളില്‍ സുഗമമായ പോളിങിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. മാനന്തവാടി നിയോജക മണ്ഡലത്തില്‍ 50, കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ 28, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ ആറ് വീതമാണ് പ്രത്യേക സുരക്ഷാ ബൂത്തുകള്‍. പ്രശ്ന ബാധിത ബൂത്തുകള്‍ രണ്ടും മാനന്തവാടി നിയോജക മണ്ഡലത്തിലാണ്. പ്രശ്ന ബാധിത ബൂത്തുകളിലുള്‍പ്പെടെ ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളിലും പ്രത്യേക നിരീക്ഷണ സംവിധാനങ്ങളുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
വനിതാ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന മൂന്ന് പോളിങ് സ്റ്റേഷനുകള്‍
കല്‍പ്പറ്റ: ജില്ലയില്‍ സജ്ജീകരിക്കുന്ന 576 പോളിങ് സ്റ്റേഷനുകളില്‍ മൂന്ന് ബൂത്തുകള്‍ നിയന്ത്രിക്കുന്നത് വനിതാ ഉദ്യോഗസ്ഥരാണ്. മൂന്ന് മണ്ഡലങ്ങളിലും ഓരോ ബൂത്തുകള്‍ സജ്ജീകരിക്കും. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ കല്‍പ്പറ്റ ഹിദായത്തുല്‍ ഇസ്ലാം മദ്രസ യു.പി സ്കൂള്‍, മാനന്തവാടി നിയോജക മണ്ഡലത്തില്‍ ലിറ്റില്‍ ഫ്ളവര്‍ യു.പി സ്കൂള്‍, ബത്തേരിയില്‍ സെന്റ് മേരീസ് കോളേജ് എന്നിവടങ്ങളിലാണ് വനിതാ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന പോളിങ് സ്റ്റേഷനുകള്‍ ഉള്ളത്. സ്ത്രീ പ്രാതിനിധ്യം കൂടുതലുള്ള പോളിങ് ബൂത്തുകളാണ് വനിതാ സൗഹൃദ പോളിങ് ബൂത്തുകളാക്കുന്നത്. പോളിങ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വനിതകളായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ജില്ലയില്‍ 49 മാതൃകാപോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എല്ലാ വില്ലേജുകളിലും ഒന്ന് എന്ന കണക്കിലാണ് മാതൃകാ പോളിങ് സ്റ്റേഷനുകള്‍ ഒരുക്കുന്നത്. മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലും കുടിവെള്ള സൗകര്യം ഉറപ്പാക്കും. എല്ലാ പോളിങ് സ്റ്റേഷന് ലൊക്കേഷനുകളിലും വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് സജ്ജീകരിക്കുകയും സമ്മതിദായകരെ സഹായിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുകയും ചെയ്യും. അംഗപരിമിതര്‍ക്ക് വീല്‍ചെയര്‍, റാംപ്, എന്നിവയും പ്രത്യേകം വാഹനങ്ങളും ലഭ്യമാക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം ടോയ്ലറ്റുകളുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
Last Updated Apr 21, 2024, 5:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]