

ചെറുപ്പക്കാരുടെ വരെ മുടി നരച്ചു തുടങ്ങി ; എന്തുകൊണ്ട് അകാല നര ; പരിഹാരം വീട്ടിൽ തന്നെ…പ്രകൃതി ദത്ത ഡൈ ഒന്ന് പരീക്ഷിച്ച് നോക്കൂ…
സ്വന്തം ലേഖകൻ
നര കയറിയ മുടി പ്രായമായതിന്റെ സൂചനയാണെന്ന കാലമൊക്കെ എന്നേ മാറി കഴിഞ്ഞു. ഇപ്പോള്‍ ചെറുപ്പക്കാരുടെ വരെ മുടി നരച്ചു തുടങ്ങി. പോഷകാഹാരക്കുറവ്, പാരമ്പര്യം, മാനസിക സമ്മര്‍ദം, ഉറക്കമില്ലായ്മ, ജീവിത ശൈലി തുടങ്ങിവ മുടി നരയ്ക്കാൻ കാരണമാണ്. പോഷകരക്കുറവ് കണ്ടെത്തി ഭക്ഷണ ക്രമം പരിഷ്കരിക്കുകയാണ് നരയെ പ്രതിരോധിക്കാനുള്ള ആദ്യ മാർഗം. മാനസിക സമ്മർദ്ദവും ഉറക്കമില്ലാമയുമാണ് നര കയറാൻ മറ്റൊരു കാരണം. ഇവ രണ്ടും നിയന്ത്രിക്കേണ്ടതും ആവശ്യമാണ്.
എത്രയൊക്കെ പരീക്ഷിച്ചാലും ചിലർ അവസാനം എത്തിപ്പെടുക കൃത്രിമ ഡൈ പോലുള്ളവയിലാണ്. അൽപ നേരത്തെക്ക് നര മറയ്ക്കാമെന്നതിലുപരി ചർമ്മ അലർജി പോലുള്ള നിരവധി ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾക്ക് അവ കാരണമാകും. ഇത്തരക്കാർക്ക് പ്രകൃതി ദത്ത ഡൈ പരീക്ഷിക്കാവുന്നതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വിറ്റാമിൻ സിയാൽ സമ്പന്നമായ നെല്ലിക്ക മുടിയുടെ എല്ലാത്തരം പ്രശ്നങ്ങൾക്കും പരിഹാരമാണ്. ഇതിൽ അൽപം ഉലുവയും ചേർത്ത് ഉപയോഗിക്കുന്നത് അകാല നരയെ തടയുക മാത്രമല്ല മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മൂന്ന് ടീസ്പൂൺ വെളിച്ചെണ്ണയിൽ ആറേഴ് നെല്ലിക്ക കഷണങ്ങൾ ചേർത്ത് കുറച്ച് നേരം ചൂടാക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവ പൊടി ചേർക്കുക. തണുത്തതിന് ശേഷം രാത്രി തലയോട്ടിയിൽ പുരട്ടണം. രാവിലെ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുക്കിക്കളയണം.
കുരുമുളകും നാരങ്ങയും ചേർത്തുള്ള ഹെയർ ഡൈ തെയ്യാറാക്കാം- മുടിക്ക് പോഷകം നൽകുന്ന നിരവധി ഗുണങ്ങളുള്ള സുഗന്ധ വ്യജ്ഞനമാണ് കുരുമുളക്. മുടിയുടെ സ്വാഭാവിക നിറം നിലനിറുത്തുന്നതിന് പുറമേ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതിനായി ഒരു ടേബിൾ സ്പൂ പൊടിച്ച കുരുമുളകും നാരങ്ങ നീരും അരക്കപ്പ് തൈരുമായി യോജിപ്പിക്കുക. ഈ മിശ്രിതം നന്നായി ഇളക്കി മുടിയിലും തലയോട്ടിയിലും മസാജ് ചെയ്യുക. ഏകദേശം ഒറു മണിക്കൂർ മുടിയിൽ ഈ മിശ്രിതം നിലനിറുത്താൻ അനുവദിക്കണം. തുടർന്ന് ചെറുചൂടുവെള്ളത്തിൽ കഴുകാം,. ആഴ്ചയിൽ മൂന്നു തവണ ഇത് ആവർത്തിക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]