കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകളും പ്രചരിപ്പിച്ച ഒരാളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയിൽ, 1000ത്തിലധികം ആളുകളെ അറസ്റ്റ് ചെയ്തുവെന്ന തെറ്റായ അവകാശവാദം ഇയാൾ ഉന്നയിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
ഇതിന് യാതൊരു അടിസ്ഥാനവും ഇല്ലാത്തതും പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നവയാണെന്ന് അധികൃതർ പറഞ്ഞു. ഇറാന്റെ ആക്രമണത്തെ അനുകൂലിക്കുന്നവർക്കായി മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രാലയം വ്യക്തമാക്കി.
ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അധികൃത വിവരങ്ങൾ അധികൃത സ്രോതസ്സുകളിൽ നിന്നുമാത്രം സ്വീകരിക്കണമെന്നും, അഭ്യൂഹങ്ങളോ തെറ്റായ വാർത്തകളോ പ്രചരിപ്പിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കുന്ന തരത്തിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

