കഴക്കൂട്ടം നിയോജകമണ്ഡലത്തിൽ ഇത്തവണ ത്രീകോണ മത്സരം പൊടിപാറുമെന്നാണ് റിപ്പോർട്ട്. മുൻ കേന്ദ്ര മന്ത്രി വി മുരളീധരനും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും നേർക്കുനേർ വരുമ്പോൾ ഇത്തവണ ആര് മണ്ഡലം പിടിക്കുമെന്നത് പ്രവചനാതീതമാണ്.
കഴിഞ്ഞ രണ്ട് ടേം കൈപ്പിടിയിലാക്കിയ വാശിയോടെയാണ് ഇടത് പക്ഷം തങ്ങളുടെ തുറുപ്പ് ചീട്ടായ കടകംപള്ളിയെ തന്നെ മത്സരത്തിന് ഇറക്കുന്നത്. തലസ്ഥാനത്തെ ചൂടുപിടിക്കുന്ന രാഷ്ട്രീയ പോരാട്ടത്തിൽ കഴക്കൂട്ടം ഇത്തവണ എങ്ങോട്ട് മറിയുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
മണ്ഡലത്തിലെ ഇതുവരെയുള്ള രാഷ്ട്രീയം ഒന്നു പരിശോധിക്കാം അടുപ്പിച്ച് രണ്ട് ടേം എംഎൽഎയായ കടകംപള്ളി ഒന്നാം പിണറായി സർക്കാരിൽ ദേവസ്വം-സഹകരണ വകുപ്പ് മന്ത്രിയായും രണ്ടാമത് എംഎൽഎആയും മണ്ഡലം പിടിച്ചുനിർത്തി. ഇത്തവണ മൂന്നാം ടേം മത്സരത്തിന് ഇറങ്ങുമ്പോൾ പ്രതിസന്ധികൾ ഒരുപാടുണ്ടെങ്കിലും അതിനെ തരണം ചെയ്യാൻ കഴിയുമെന്നാണ് കടകംപള്ളിയുടെ അത്മവിശ്വാസം.
ശബരിമല സ്വർണ്ണകൊള്ളയിൽ വിവാദം പൊള്ളുന്ന സാഹചര്യത്തിൽ ഇത്തവണ സീറ്റ് നിലനിർത്താൻ പഠിച്ച പണിപതിനെട്ടും നോകേണ്ടിവരുമെന്നാണ് വിലയിരുത്തൽ. 2016 കഴക്കൂട്ടത്തു നിന്ന് എംഎഎൽയായി കടകംപള്ളി വജയിച്ചു.
2021 വീണ്ടും മത്സരിച്ച് ജയിച്ചെങ്കിലും എംഎൽഎയായി തുടർന്നു. ബിജെപി ഉയർത്തുന്ന വെല്ലുവിളികൾ കടകംപള്ളിക്ക് മറികടക്കാൻ കഴിഞ്ഞാൽ അത് എൻഡിഎക്ക് തിരിച്ചടിയാകും.
കടകംപള്ളിയെ പൂട്ടാൻ വി മുരളീധരൻ കഴക്കൂട്ടം ഇത്തവണ ബിജെപിയുടെ അക്കൗണ്ടിൽ കേറുമെന്നാണ് സ്ഥാനാർത്ഥി വി മുരളീധരൻ വ്യക്തമാക്കുന്നത്. ഇത്തവണ കടകംപള്ളിയെ പൂടുമെന്ന് ഉറപ്പിച്ചാണ് വി മുരളീധരൻ പ്രചരണത്തിന് തുടക്കം കുറിക്കുന്നത്.
2016ല് കടകംപള്ളിയോട് മത്സരിച്ചപ്പോൾ 42,732 വോട്ടാണ് മുരളീധരന് കിട്ടിയത്. നിലവിൽ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്താണ് ബിജെപി ഇപ്പോൾ നിൽക്കുന്നത്.
കൂടാതെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് 28 വാർഡുകളിൽ വിജയിക്കാൻ സാധിച്ചിരുന്നു. ഈ സൂചന നിലവിൽ ബിജെപിക്ക് നല്ല പ്രതീക്ഷയാണ് നൽകുന്നത്.
2021ൽ ശോഭാ സുരേന്ദ്രൻ മത്സരിക്കുമ്പോഴും നേരിയ കുറവ് വോട്ട് ഷെയറിൽ വന്നെങ്കിലും രണ്ടാം സ്ഥാനം തന്നെ നിലനിർത്തിയിരുന്നു. തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി പിടിച്ചെടുത്തതും ഇത്തവണ ഉപകരിക്കുമെന്നാണ് എൻഡിഎ കരുതുന്നത്.
അതേസമയം മൂന്നാം സ്ഥാനത്തായ കോൺഗ്രസ് മണ്ഡലം തിരികെ പിടിക്കാനുള്ള കഠിന ശ്രമത്തിലാണ്. നിലവിലെ സാഹചര്യത്തിൽ പാർട്ടിക്ക് പിന്നോട്ടടിയാണെങ്കിലും സർക്കാരിന്റെ അഴിമതിയും ശബരിമല സ്വർണ്ണകൊള്ള കോൺഗ്രസ്സും ആയുധമാക്കും.
2011 ലെ മത്സരത്തിൽ 50,787 വേട്ട് നേടി എംഎ വാഹിദ് ഇതേ മണ്ഡലത്തിൽ വിജയിചിരുന്നെങ്കിലും പിന്നീട് കളം നിറയാൻ കോൺഗ്രസിനായിരുന്നില്ല. എങ്കിലും ഇത്തവണ പ്രതീക്ഷ ഒട്ടും കൈവിടാതെയാണ് കേൺഗ്രസ് പ്രചരണത്തിന് ഇറങ്ങുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

