
മറുകുകളെ നിസാരമായി കാണേണ്ട ; മെലനോമയെ കുറിച്ച് കൂടുതലറിഞ്ഞോളൂ.
മറുകുകളെ നിസാരമായി കാണേണ്ട ; മെലനോമയെ കുറിച്ച് കൂടുതലറിഞ്ഞോളൂ
കനേഡിയൻ ഹാസ്യനടിയും അവതാരകയും ഗായികയുമായ കാതറിൻ റയാന് രണ്ടാമതും സ്കിൻ ക്യാൻസർ സ്ഥിരീകരിച്ചു.
2004 ലാണ് ആദ്യമായി റയാന് സ്കിൻ ക്യാൻസർ ബാധിച്ചത്. തുടയിൽ മുഴ വന്നതായിരുന്ന ആദ്യത്തെ ലക്ഷണം.
ഇത്തവണ കാതറിന് മെലനോമ ആണെന്ന് കണ്ടെത്തി. യുകെയിൽ മെലനോമ സ്കിൻ കാൻസർ കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
സൂര്യപ്രകാശത്തിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് കാൻസർ റിസർച്ച് യുകെ കഴിഞ്ഞ വർഷം മുന്നറിയിപ്പ് നൽകിയിരുന്നു.
77 ശതമാനം ആളുകളും മെലനോമയുടെ ലക്ഷണങ്ങൾ തിരിച്ചറിയുന്നില്ല എന്ന് ബ്രിട്ടീഷ് അസോസിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റുകൾ അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു.
ഉച്ചസമയത്ത് സൂര്യപ്രകാശം കൊള്ളുന്നത് ഒഴിവാക്കുക എന്നതാണ് മെലനോമയിൽ നിന്ന് രക്ഷനേടാനുള്ള പ്രധാനമാർഗം. പുറത്ത് ഇറങ്ങുന്നതിന് മുമ്പ് സൺസ്ക്രീൻ ഉപയോഗിക്കുക.
മറുക് വലുതാവുക, മറുകിന്റെ നിറത്തില്‍ മാറ്റങ്ങള്‍, മറുക് പുറത്തേക്ക് കൂടുതല്‍ തള്ളി വരുകയോ വലിപ്പത്തിനൊപ്പം രൂപവും മാറുക എന്നിവ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]