
മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവയ്പ്പ്; യുവാവിന് ഗുരുതര പരുക്ക്, അന്വേഷണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം∙ . പാണ്ടിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്പ്രശ്ശേരി ഈസ്റ്റിൽ കുടുംബ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. കോടശ്ശേരി സ്വദേശികളും ചെമ്പ്രശ്ശേരി സ്വദേശികളും തമ്മിൽ കഴിഞ്ഞ ആഴ്ചയിലെ മറ്റൊരു ഉത്സവത്തിൽ ഉണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
-
Also Read
സംഘർഷത്തിൽ ചെമ്പ്രശ്ശേരി സ്വദേശിയായ ലുക്മാന് (37) ഗുരുതരമായി പരുക്കേറ്റു. ലുക്മാന്റെ കഴുത്തിന് വെടിയേറ്റതായാണു പ്രാഥമിക വിവരം. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടശ്ശേരി സ്വദേശികളാണ് വെടിയുതിർത്തതെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.