
മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)
കുടുംബാംഗങ്ങളെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. യാത്രകൾ ഗുണകരമായി മാറും. ശുഭകരമായ ദിവസമാണിന്ന്.
ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)
പുതിയ സംരംഭങ്ങൾക്ക് ഇന്ന് നല്ല ദിവസമല്ല. പ്രതീക്ഷിക്കാത്ത പല തടസ്സങ്ങളും നേരിടേണ്ടി വരും.
മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)
വിചാരിക്കുന്നത് പോലെ കാര്യങ്ങൾ നടക്കുന്ന ഒരു ദിവസമാണിന്ന്. സുഹൃത്തുക്കളുമായി ഒത്തുകൂടാൻ സാധിക്കും.
കര്ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)
എല്ലാ കാര്യത്തിനും അലസത തോന്നാൻ ഇടയുണ്ട്. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾക്കും സാധ്യത കാണുന്നു.
ചിങ്ങം:- (മകം, പൂരം, ഉത്രം1/4)
മനസ്സമാധാനം ഉള്ള ഒരു ദിവസമാണിന്ന്. പുതിയ ചുമതലകൾ ഏറ്റെടുക്കും. മക്കളുടെ വിജയത്തിൽ സന്തോഷിക്കാം.
കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)
യാത്ര കൊണ്ട് ഉദ്ദേശിച്ച കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കാം.
തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)
പ്രതീക്ഷിക്കുന്ന സഹായങ്ങൾ ലഭിക്കുന്ന ദിവസമാണിന്ന്. സാമ്പത്തിക നിലമെച്ചപ്പെടും. പുണ്യപ്രവർത്തികൾ അനുഷ്ഠിക്കും.
വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)
പുതിയ വിഷയങ്ങൾ പഠിക്കാൻ സാധിക്കും. ധനസ്ഥിതി മെച്ചപ്പെടും. അംഗീകാരങ്ങളും ബഹുമതികളും കിട്ടും.
ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)
പൊതുവേ സന്തോഷകരമായ ദിവസമാണ്. സുഹൃത്തുക്കളുമായി ഒത്തു കൂടും. പുതിയ പ്രവർത്തനങ്ങൾ തുടങ്ങും.
മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
പങ്കാളിയെ സഹായിക്കേണ്ടതായി വരും. ചെറു യാത്രകൾക്കും സാധ്യതയുണ്ട്. പണം സൂക്ഷിച്ച് കൈകാര്യം ചെയ്യുക.
കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
ബിസിനസ് രംഗത്ത് പുരോഗതി കൈവരിക്കും. ആത്മീയ കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും.
മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, ഉത്രട്ടാതി, രേവതി)
അടുത്ത ഒരു ബന്ധവും ചേർന്ന് ബിസിനസ് ആരംഭിക്കും. കുടുംബജീവിതം സന്തോഷകരം ആയിരിക്കും.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]