
തൃശൂർ:ദേശീയപാതയിൽ സ്കൂട്ടർ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. എടമുട്ടം സ്വദേശി സജീവൻ (58) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് നാല് മണിയോടെ കാളമുറി സെന്ററിന് വടക്ക് ഭാഗത്താണ് സംഭവം. സ്കൂട്ടറില്‍ വരികയായിരുന്ന സജീവനെ ഒരു കണ്ടെയ്നര്‍ ലോറി ഇടിക്കാന്‍ ശ്രമിച്ചു.
ഇതോടെ വണ്ടിനിര്‍ത്തി സജീവനും കണ്ടെയ്നര്‍ ഡ്രൈവറും വാക്കുതര്‍ക്കം ഉണ്ടായി. വാക്കുതര്‍ക്കത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഇടപെടുകയും പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടയില്‍ സജീവന് കുഴഞ്ഞു വീഴുകയായിരുന്നു.
സജീവനെ ഉടൻ തന്നെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Read More:മാനിനെ വെടിവെച്ച് കൊന്നു, ഇറച്ചി പങ്കിട്ടെടുത്തു; പ്രതികള്‍ കീഴടങ്ങി
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]