
ജനാധിപത്യത്തിലെ കറുത്ത അധ്യായമാൻ കെജ്രിവാളിൻ്റെ അറസ്റ്റെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെജ്രിവാൾ ജനങ്ങൾക്ക് പ്രിയപ്പെട്ട മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. ജനാധിപത്യത്തെ പൂർണമായി തകർക്കാൻ ശ്രമം നടക്കുന്നുണ്ട്. തന്നെ എതിർക്കുന്ന മുഴുവൻ പേരെയും അടിച്ചൊതുക്കാനാണ് മോദി ശ്രമിക്കുന്നത്.
കോർപറേറ്റുകൾ വൻ തോതിൽ ബിജെപിയെ സഹായിക്കുകയാണ്. മോദി വീണ്ടും അധികാരത്തിൽ വന്നാൽ ഭീകരമായ അവസ്ഥയുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. റഷ്യയുടെയും ചൈനയുടെയും ജനാധിപത്യം ഇവിടെയും വരുമെന്നും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ആയിക്കൊണ്ടിരിക്കുകയാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു.
Read Also
കോൺഗ്രസിൻ്റെ അക്കൗണ്ടുകൾ മരവിപ്പിച്ചത് പാടില്ലാത്ത നടപടിയാണ്. പണമില്ലാത്തതിനാൽ എങ്ങനെ മാധ്യമങ്ങളിൽ പരസ്യം കൊടുക്കും എങ്ങനെ പ്രചാരണത്തിന് പണം കണ്ടെത്തും.ഇൻഡ്യ മുന്നണിയിലെ കക്ഷിയായതിന് പിന്നാലെയാണ് കെജ്രിവാളിന്റെ ഈ അറസ്റ്റ്. പ്രതിപക്ഷ കക്ഷികളെ അടിച്ചമർത്തുന്ന നിലപാടാണ് സർക്കാരിൻ്റേത്.
പൗരത്വ പ്രക്ഷോഭം തെരുവിലെത്തിക്കാനുള്ള സിപിഐഎം നീക്കം വോട്ടു പിടിക്കാനുള്ള തന്ത്രം മാത്രമാണ്. അത് ന്യൂനപക്ഷങ്ങളോടുള്ള സ്നേഹമല്ല. ഇപ്പോഴത്തെ മുതലക്കണ്ണീർ വോട്ടു പിടിക്കാനുള്ള തന്ത്രമാണ്. പിണറായി വോട്ട് തട്ടാനാവുമോയെന്ന് പരീക്ഷിക്കുകയാണ്. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പ് യുഡിഎഫ് തൂത്തുവാരുമെന്നും ചെന്നിത്തല പറഞ്ഞു.
Story Highlights : Ramesh Chennithala Against Modi on Kejriwal Arrest
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]