
ചെന്നൈ: വിവാദങ്ങൾക്കൊടുവിൽ ഡി എം കെ നേതാവ് കെ പൊന്മുടി തമിഴ്നാട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തമിഴ്നാട് ഗവർണർ ആർ എൻ രവിയാണ് പൊന്മുടിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പൊന്മുടിയെ അഭിനന്ദിക്കുകയും ചെയ്തു ആർ എൻ രവി. ഉന്നത വിദ്യാഭ്യാസ മന്ത്രിയായിട്ടാണ് പൊന്മുടി സത്യപ്രതിജ്ഞ ചെയ്തത്. സർക്കാരുമായി ഏറെക്കാലമായി അകന്നുനിന്നിരുന്ന ഗവർണർ ഇന്ന് മുഖ്യമന്ത്രിയടക്കമുള്ളവരുമായി സൗഹൃദ സംഭാഷണവും നടത്തി. ഇന്നലെ സുപീം കോടതിയുടെ വിമർശനത്തിന് പിന്നാലെയാണ് ഗവർണർ മയപ്പെട്ടത്.
പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന തമിഴ്നാട് സർക്കാരിന്റെ നിർദേശം ഇന്നലെവരെ ഗവർണർ അംഗീകരിച്ചിരുന്നില്ല. വിഷയത്തിൽ ഇന്നലെ സുപ്രീം കോടതി രൂക്ഷ വിമർശനമാണ് ഗവർണർക്കെതിരെ നടത്തിയത്. മന്ത്രിയെ തിരിച്ചെടുക്കാനാകില്ലെന്ന് ഗവർണർക്ക് എങ്ങനെ പറയാനാകുമെന്നതടക്കമുള്ള ചോദ്യം ഇന്നലെ സുപ്രീം കോടതി ഉന്നയിച്ചിരുന്നു. പൊന്മുടി കുറ്റക്കാരനാണെന്ന കണ്ടെത്തൽ സ്റ്റേ ചെയ്തതാണെന്ന് ചൂണ്ടികാട്ടിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ച്, കോടതി സ്റ്റേ ചെയ്ത നടപടിയിൽ പിന്നീട് മറ്റൊന്ന് പറയാൻ ഗവർണർക്ക് എന്ത് അധികാരമെന്നും ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് ഇന്ന് വരെ സമയം നൽകുകയും ചെയ്തിരുന്നു സുപ്രീം കോടതി. ഇതിന് പിന്നാലെ നിലപാട് മാറ്റിയ ഗവർണർ പൊന്മുടിയെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ക്ലിക്ക് ചെയ്യാം.
Last Updated Mar 22, 2024, 4:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]