
കണ്ണൂർ: കണ്ണൂരിൽ വീണ്ടും തെരുവുനായ ശല്യം രൂക്ഷമാവുന്നു. കക്കാട് അത്താഴക്കുന്ന് സ്വദേശി സഹീറയുടെ 24 കോഴികളെയും മൂന്ന് ആട്ടിൻ കുട്ടികളെയും തെരുവുനായ പിടിച്ചു. തെരുവുനായകളെ പേടിച്ച് രാത്രി ഉറങ്ങാൻ പോലുമാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
തെരുവുനായ കടിച്ച ആമിയെന്ന ആട്ടിൻകുട്ടിക്ക് അനങ്ങാൻ വയ്യായിരുന്നു. വേദന തിന്ന് മടുത്ത് കഴിഞ്ഞ ദിവസം ആമിയുടെ ജീവൻ പോയി. മൂന്നാഴ്ച പ്രായമുള്ള മൂന്ന് ആട്ടിൻ കുട്ടികളെയും 24 മുട്ടക്കോഴികളെയും രണ്ട് താറാവുകളെയുമാണ് തെരുവുനായ കടിച്ചുകൊന്നത്.
ഒരു ആട്ടിൻകുട്ടിയെ നാലും അഞ്ചും നായകള്‍ ചേർന്ന് പൊതിഞ്ഞ് കടിച്ചുകീറുകയായിരുന്നു. ഇവരെ തന്നെ സ്വപ്നം കണ്ടെന്നും ഉറങ്ങാൻ കഴിഞ്ഞില്ലെന്നും സഹീറയുടെ മകള്‍ ഫാത്തിമ പറഞ്ഞു. നായ കൊന്നുകളഞ്ഞതിനെയൊക്കെ കുഴിച്ചിട്ടിടത്തും രക്ഷയില്ല. നായകള്‍ രാത്രിയിൽ വീണ്ടുമെത്തും കുഴിമാന്താനെന്ന് സഹീറ പറയുന്നു. 12 എണ്ണമൊക്കെ ഒരുമിച്ചാണ് വരുന്നത്. അത്താഴക്കുന്ന് ഭാഗത്താകെ തെരുവുനായ ശല്യം രൂക്ഷമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]