
ജിദ്ദ- തനിമ ഫൈസലിയ ഏരിയ ഇഫ്താര്‍ സംഗമത്തില്‍ ജിദ്ദ സൗത്ത് സോണ്‍ പ്രസിഡന്റ് ആര്.എസ് അബ്ദുല്‍ ജലീല്‍ റമദാന് സന്ദേശം നല്കി.
250 ലേറെ പേര് പങ്കെടുത്ത സംഗമത്തില്‍ ജിദ്ദ നോര്‍ത്ത് സോണ്‍ സെക്രട്ടറി മുനീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
മലര്‍വാടി നടത്തിവരുന്ന പ്രതിദിന ക്വിസ് മത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്ക് എന്‍.കെ. അബ്ദുറഹീം, തസ്നീം നിസാര്‍, നജാത്ത് സക്കീര്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്കി.
മുഹമ്മദ് നിഹാന് എം.പി, സഹല്‍ നൗഫല്‍, നവാല്‍ ഫൈസല്‍, ജെന്ന മെഹക്, നൂഹ മുനീര്‍, മുഹമ്മദ് റുഹൈം, ആയിശ ശരീഫ്, ഇലാഫ് ഫസ് ലിന്, ദിയ ഫാത്തിമ, നയ്ല ശമീല്‍ എന്നിവരാണ് ആദ്യ പത്ത് ദിനങ്ങളിലെ വിജയികള്‍. റമദാന് 25 വരെ തുടരുന്ന മത്സരങ്ങളില്‍ ജൂനിയര്‍, സബ്ജൂനിയര് വിഭാഗങ്ങളില്‍ വിജയിക്കുന്നവരെ മെഗാ ഫൈനലില്‍ പങ്കെടുപ്പിക്കും. എല്ലാ ദിവസവും ഉച്ചക്ക് ഒരു മണി മുതല്‍ അഞ്ച് മണിവരെ നടക്കുന്ന മത്സരത്തില്‍ നൂറിലേറെ കുട്ടികള്‍ ആവേശപൂര്‍വം പങ്കെടുക്കുന്നു.
റമദാന് സംഗമത്തില്‍ നമസ്കാരത്തിന് തമീം നേതൃത്വം നല്കി. മുഹമ്മദ് ശരീഫ് ഖിറാഅത്ത് നടത്തി. എം.അഷ്റഫ് നന്ദി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]