
കഴിഞ്ഞ ദിവസം ബിഗ് ബോസിൽ റോക്കി പ്രോപ്പർട്ടി ഇടിച്ച് പൊട്ടിച്ചത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് റോക്കിക്ക് താക്കീത് നൽകിയിരിക്കുകയാണ് ബിഗ് ബോസ്. എല്ലാ മത്സരാർത്ഥികളോടുമായിട്ട് ബിഗ് ബോസ് എന്താണ് എന്ന് പറഞ്ഞ ശേഷം ആണ് റോക്കിയോട് സംസാരിക്കുന്നത്.
“നിങ്ങൾ എല്ലാവരും മനസിലാക്കേണ്ടത് ഇത് കുട്ടികൾ ഉൾപ്പടെയുള്ള കുടുംബ പ്രേക്ഷകർ കാണുന്ന ഒരു ടിവ ഷോയാണ്. അതിന്റെ അന്തസ്സ് കാത്തു സൂക്ഷിക്കാൻ നിങ്ങൾ ഓരോരുത്തരും ബാധ്യസ്ഥരാണ്. മാത്രമല്ല വ്യക്തി ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും അപ്പുറം ഇതൊരു വ്യക്തിഗത മത്സരമാണ്. നിങ്ങളിലെ മത്സരാർത്ഥിയെ തളർത്തുന്ന രീതിയിൽ ഉള്ള ഏത് പ്രവർത്തിയും നിലപാടുകളും ഒഴിവാക്കുക”, എന്നാണ് ബിഗ് ബോസ് പറഞ്ഞത്.
ശേഷം റോക്കിയോട്, “നിങ്ങളൊരു നല്ല മത്സരാർത്ഥിയാണ്. സമ്മതിക്കുന്നു. നിങ്ങളുടെ ദേഷ്യവും പ്രതികരണങ്ങളുമെല്ലാം മനസിലാക്കുകയും ചെയ്യുന്നു. പക്ഷേ ഇവിടെ ചില നിയമങ്ങൾ ഉണ്ട്. അതിലെ ഒരു ലംഘനമാണ് ഇന്നലെ ഇവിടെ നടന്നത്. നിങ്ങളിവിടെ ഒരു പ്രോപ്പർട്ടി ഇടിച്ച് നശിപ്പിച്ചു. അത് ചിലരോടുള്ള ഭീഷണി നിറഞ്ഞ അക്രമ പ്രവർത്തി ആയിരുന്നു. ഗബ്രിക്കും ജാസ്മിനും നേരെയുള്ള ഭീഷണി ആയാണ് റോക്കി ഇങ്ങനെ കാണിച്ചത്. അതൊരിക്കലും വച്ചുപൊറുപ്പിക്കാൻ സാധിക്കില്ല. ഇവിടെ ചില നിയമങ്ങൾ ഉണ്ട്. ഇവിടെ പവർ ടീം ഉണ്ടാകാം. ശക്തരായ മത്സരാർത്ഥികൾ ഉണ്ടാകാം. പക്ഷേ ഇതിനെല്ലാം മേലെയാണ്, പവർഫുൾ ആണ് ബിഗ് ബോസ്”, എന്നാണ് ബിഗ് ബോസ് പറഞ്ഞത്.
പിന്നാലെ റോക്കി വിശദീകരണവും ക്ഷമാപണം നടത്തുകയും ചെയ്തു. എന്നെ മെന്റലി ഭയങ്കമായി ഞാൻ ഡിസ്റ്റർബ് ആയി. ബിഗ് ബോസിന്റെ റൂൾ പ്രകാരം എതിരും ബാഡ് ആയിട്ടുള്ള എക്സാമ്പിളും കൂടിയാണിത്. സമൂഹത്തിൽ ഒരുപാട് ചൊറിയന്മാർ ഉണ്ടാകും നമ്മൾ അതൊക്കെ ഫേസ് ചെയ്ത് വേണം മുന്നോട്ട് പോകാൻ. എന്റെ പ്രവർത്തിയിൽ ബിഗ് ബോസിനോടും മത്സരാർത്ഥികളോടും ഞാൻ മാപ്പ് ചോദിക്കുന്നു എന്നാണ് റോക്കി പറഞ്ഞത്.
Last Updated Mar 21, 2024, 10:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]