
കറുകച്ചാൽ: കോട്ടയം ജില്ലയിലെ കറുകച്ചാലിൽ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. മാവേലിക്കര
സ്വദേശി മാത്യു കെ ഫിലിപ്പാണ് പിടിയിലായത്. വീട്ടമ്മക്ക് ലോൺ എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയത്തിലാകുന്നത്. അതിനിടെ സ്ത്രീയുടെ പേരിലുള്ള വീടും സ്ഥലവും മാത്യു തന്റെ പേരിലേക്ക് എഴുതിവാങ്ങിയിരുന്നു. ഇത്
തിരികെ നൽകാതെ വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയും പല തലണ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബാങ്കിൽ നിന്നും ലോൺ ലഭിക്കുന്നതിന് വീട്ടമ്മയുടെ പേരിലുള്ള സ്ഥലവും വീടും തന്റെ പേരിലേക്ക് മാറ്റണമെന്ന് തെറ്റിദ്ധരിപ്പിച്ച് മാത്യു സ്വത്തുക്കൾ തട്ടിയെടുക്കുകയായിരുന്നു. വീടും സ്ഥലവും എഴുതി വാങ്ങിയതിനു ശേഷം ഇത് തിരികെ നൽകാതെ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പലതവണകളിലായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വീട്ടമ്മയുടെ പരാതിയെ തുടര്ന്ന് കറുകച്ചാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. അന്വേഷണത്തിൽ പ്രതി വീട്ടമ്മയെ കബളിപ്പിച്ച് സ്വത്ത് തട്ടിയെടുത്തതായും പീഡിപ്പിച്ചതായും പൊലീസ് കണ്ടെത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Last Updated Mar 22, 2024, 12:05 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]