
വായിലെ കോശങ്ങൾ അനിയന്ത്രിതമായി വളരുന്നതാണ് വായിലെ ക്യാന്‍സര്‍ അഥവാ വദനാര്‍ബുദം എന്ന് പറയുന്നത്. ചുണ്ടു മുതൽ ടോൺസിൽ വരെയുള്ള ഭാഗങ്ങളിലോ ഉള്ളതും വായിലെ ക്യാൻസറായാണ് അറിയപ്പെടുന്നത്. ഓറല്‍ ക്യാന്‍സര്‍ അഥവാ വായിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും തിരിച്ചറിയാതെ പോകാറുണ്ട്. പുകയിലയുടെയും അതിന്റെ ഉപോത്പന്നങ്ങളുടെയും ഉപയോഗം ആണ് പ്രധാന രോഗകാരണമായി കണക്കാക്കുന്നത്. പുകയിലയോടൊപ്പം മദ്യപാനവും സംയോജിപ്പിച്ച് ഉപയോഗിക്കുമ്പോള്‍ അര്‍ബുദസാധ്യത വര്‍ധിക്കുന്നു.
വായിലോ താടിയെല്ലിലോ കഴുത്തിലോ മുഖത്തോ ചുണ്ടിലോ കാണുന്ന മുഴ അല്ലെങ്കിൽ വീക്കമാണ് വായിലെ ക്യാന്‍സറിന്റെ ഒരു പ്രധാന ലക്ഷണം. ഉണങ്ങാത്ത വ്രണത്തോട് കൂടിയ വളര്‍ച്ചയോ തടിപ്പോ ആണ് വായിലെ ക്യാന്‍സറിന്റെ മറ്റൊരു പ്രധാന ലക്ഷണം. വായിലെ എരിച്ചില്‍, വായിൽ എവിടെയെങ്കിലും അൾസർ ഉണ്ടാകുന്നത്, വെളുത്ത പാടുകൾ, ചുണ്ടിനും വായ്ക്കകത്തും അസാധാരണമായ രീതിയില്‍ ചുവന്ന നിറം കാണുന്നത്, മോണവീക്കം പോലെ വായ്ക്കകത്തും വീക്കം കാണപ്പെടുന്നത്, വായില്‍ നിന്നും രക്തം കാണപ്പെടുക, പല്ലുകള്‍ കൊഴിയുക തുടങ്ങിയവയൊക്കെ വായിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം.
ഭക്ഷണം വിഴുങ്ങുന്നതിലോ ഭക്ഷണം ചവയ്ക്കുന്നതിലോ താടിയെല്ലും നാവും ചലിപ്പിക്കുന്നതിലോ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും വായിലെ ക്യാൻസറിന്റെ ലക്ഷണമാകാം. നിങ്ങൾക്ക് ആറാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന തൊണ്ടവേദന ഉണ്ടെങ്കിലും, തൊണ്ടയിൽ എന്തോ കുടുങ്ങിയതുപോലെ തോന്നുന്നുണ്ടെങ്കിലും ഒരു ഡോക്ടറെ കാണാന്‍ മടിക്കേണ്ട.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Last Updated Mar 21, 2024, 5:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]