ഒൻപത് ടി20 ലോകകപ്പുകള്‍. എല്ലാ എഡിഷനുകളിലും ഭാഗമായ ടീമുകള്‍ എട്ട് മാത്രം.
ഇവരില്‍ ഇതുവരെ കിരീടം നേടാത്തവരുമുണ്ട്. രണ്ടേ രണ്ട് ടീമുകള്‍.
ആരൊക്കെയാണെന്ന് അറിയാം. ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡുമാണ് ആ രണ്ട് സംഘങ്ങള്‍.
ചോക്കേഴ്സ് എന്ന് വിളിക്കപ്പെടുന്ന പ്രോട്ടിയാസും നിര്‍ഭാഗ്യവാന്മാരെന്ന് വിശേഷിപ്പിക്കുന്ന കിവീസും. ദക്ഷിണാഫ്രിക്കയുടെ ലോകകപ്പിലെ ഏറ്റവും വലിയ നേട്ടം 2024 ഫൈനലാണ്.
അന്ന് ഇന്ത്യക്ക് മുന്നിലായിരുന്നു കിരീടസ്വപ്നം ഉപേക്ഷിക്കേണ്ടി വന്നത്. 2009, 2014 ലോകകപ്പുകളില്‍ സെമി ഫൈനലിലും ദക്ഷിണാഫ്രിക്ക എത്തിയിരുന്നു.
കിവീസിന്റെ കാര്യമെടുത്താല്‍ ദക്ഷിണാഫ്രിക്കയേക്കാള്‍ മികച്ച റെക്കോർഡുണ്ട് ടി20 ലോകകപ്പുകളില്‍. 2021ലാണ് അവർ ആദ്യമായി ഫൈനലിലെത്തുന്നത്.
അന്ന് ഓസ്ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു. ഓസീസ് തങ്ങളുടെ ആദ്യ ടി20 ലോകകപ്പ് നേടുന്നതും ആ എഡിഷനിലാണ്.
എന്നാല്‍ മൂന്ന് തവണ ന്യൂസിലൻഡ് സെമി വരെയും എത്തിയിട്ടുണ്ട്. 2007, 2016, 2022 വർഷങ്ങളിലാണ് അത് സംഭവിച്ചത്.
ഇന്ത്യ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് ടീമുകള്‍ രണ്ട് തവണ ജേതാക്കളായപ്പോള്‍ ഓസ്ട്രേലിയയും പാക്കിസ്ഥാനും ശ്രീലങ്കയും ഓരോ പ്രാവശ്യവും കിരീടം ചൂടി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

