സോഷ്യൽ മീഡിയയിലൂടെ വരുന്ന മോശം കമന്റുകൾക്കെതിരെ ബിഗ് ബോസ് മലയാളം സീസൺ 7 റണ്ണറപ്പ് അനീഷ്. ചില ഐഡികളിൽ നിന്നും തുടർച്ചയായി മോശം കമന്റുകൾ വരുന്നുണ്ടെന്നും ഒരു കാരണവുമില്ലാതെ മാന്യമായി ജീവിക്കാനുള്ള അവകാശത്തെ പോലും നിഷേധിക്കുന്ന തരത്തിലുള്ളതാണ് അവയെന്നും അനീഷ് പറയുന്നു.
ഇത്തരം കമന്റ് ഇട്ടവരുടെ പ്രൊഫൈലുകൾ കണ്ടെത്തിയെന്നും നിയമനടപടിയുമായി നീങ്ങുകയാണെന്നും അനീഷ് വ്യക്തമാക്കി. അനീഷിന്റെ വാക്കുകൾ ഇങ്ങനെ സൈബർ ഇടങ്ങളിൽ ചെന്ന് എന്തും എഴുതിയിടാം എന്ന സൈക്കോ മാനസികാവസ്ഥയാണ് നിങ്ങൾക്കെങ്കിൽ അതിന് തക്കതായ മറുപടി കിട്ടുക തന്നെ ചെയ്യും.
പക്ഷേ ആ മറുപടി നിയമവഴികളിലൂടെ ആയിരിക്കും എന്നുമാത്രം. അതെ ഞാൻ തുടങ്ങുകയാണ്.
ചില ഐഡികളിൽ നിന്ന് തുടർച്ചയായി ഒരു കാരണവുമില്ലാതെ മാന്യമായി ജീവിക്കാനുള്ള അവകാശത്തെ പോലും നിഷേധിക്കുന്ന തരത്തിലുള്ള കമന്റുകൾ വരുന്നു. അത്തരത്തിലുള്ള പ്രൊഫൈലുകളെ കണ്ടുപിടിച്ച് നിയമവഴികളിലൂടെ സഞ്ചരിക്കുകയാണ്.
എന്തിനുവേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് അറിയേണ്ടിയിരിക്കുന്നു. സൈക്കോ മനോഭാവം കൊണ്ടാണോ, അതോ മറ്റാർക്കെങ്കിലും വേണ്ടി പിആർ വർക്ക് ചെയ്യുന്നതിന്റെ ഭാഗമായാണോ, ഇനി അതുമല്ലാതെ വേറെ എന്തെങ്കിലും കാരണമുണ്ടോ എന്നതൊക്കെ തെളിയേണ്ടിയിരിക്കുന്നു.
സോഷ്യൽ മീഡിയയിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് നിങ്ങൾ തന്നെ അക്കൗണ്ടബിലിറ്റി ഏറ്റെടുക്കേണ്ടി വരും എന്ന് മാത്രം പറഞ്ഞുകൊണ്ട് നിർത്തുകയാണ്. ബിഗ് ബോസ് മലയാളം സീസൺ 7 ആദ്യം മുതൽ ശ്രദ്ധനേടിയ മത്സരാർത്ഥിയായിരുന്നു അനീഷ്.
പിന്നീട് പ്രേക്ഷക മനസിലും ഇടംനേടിയ അനീഷ്, അനുമോളോട് വിവാഹാഭ്യർത്ഥന നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് തന്നെ അനുമോളത് തിരസ്കരിക്കുകയും ചെയ്തു.
ഷോയ്ക്ക് ശേഷം ഇതെ കുറിച്ചുള്ള സംസാരങ്ങളൊന്നും തന്നെ ഇരുവരും നടത്താറില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

