തിരുവനന്തപുരം : ബാലരാമപുരം കട്ടച്ചല്‍ കുഴിയില്‍ വീടിന് മുന്നില്‍ നിന്നും പുറത്തേക്ക് പോകുവാനായി എടുത്ത ബൈക്കിന് തീപിടിച്ചു. യാത്രക്കാരന് അദ്ഭുതകരമായി രക്ഷപ്പെട്ടു.
ബാലരാമപുരം കട്ടച്ചല്‍കുഴി സ്വദേശി നിതീഷിന്റെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിനാണ് തീ പിടിച്ചത്. ഇന്ന് ഉച്ചയോടെ യാത്രക്കായി ബൈക്ക് എടുത്ത് പുറത്തേക്ക് പോകാൻ വീടിന് മുന്നില്‍ വാഹനം സ്റ്റാൻഡിൽ നിര്‍ത്തി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു വാഹനത്തില്‍ നിന്നും പുകയും തീയും പടര്‍ന്നത്.
നിതീഷ് ഓടി മാറിയതോടെ തീ ആളിക്കത്തുകയായിരുന്നു. വലിയ ശബ്ദത്തോടെ വാഹനം കത്തുന്നത് കണ്ട് വീട്ടുകാരും പരിഭ്രാന്തരായി.
ഉടന്‍ വിഴിഞ്ഞം ഫയര്‍ഫോഴ്സിനെ അറിയിച്ചു. ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് വാഹനത്തിലെ തീ കെടുത്തിയത്.
എന്നാൽ വണ്ടി ഏതാണ്ട് 80 ശതമാനവും കത്തിപ്പോയെന്നാണ് വിവരം. വാഹനത്തിന്റെ പവർ പ്ലഗിൽ നിന്നും തീപടർന്ന് വാഹനം കത്തിയതാകുവാനുള്ള സാധ്യതയുണ്ടെന്നും ഫയര്‍ഫോഴ്സ് സംഘം വിശദമാക്കുന്നത് .
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

