കൊച്ചി: ഫിലിം ഫെയർ അവാർഡ് പുരസ്കാരം വേദിയിൽ അസുലഭ നിമിഷങ്ങൾ സമ്മാനിച്ച് മമ്മൂട്ടി. മികച്ച മലയാള നടനുള്ള പുരസ്കാരം സ്വീകരിച്ച മമ്മൂട്ടി, തനിക്കൊപ്പം മത്സരിച്ച ആസിഫ് അലിയെയും ബേസിലിനെയും വേദിയിലേക്ക് ക്ഷണിച്ചു.
ഒരർഥത്തിലും ഇരുവരും എന്നെക്കാൾ ഒട്ടും താഴെ അല്ലെന്നും എന്തോ സംഭവിച്ച് പുരസ്കാരം തനിക്ക് ലഭിച്ചതാണെന്നും ഇരുവരും ഒരുപാട് കഴിവുള്ള യുവതാരങ്ങളാണെന്നും മമ്മൂട്ടി പറഞ്ഞു. പ്ലീസ്, വാടാ… എന്ന് പറഞ്ഞാണ് മമ്മൂട്ടി ഇരുവരെയും ക്ഷണിച്ചത്.
ഇതോടെ സദസ് കൈയടികളോടെ മൂവരെയും സ്വീകരിച്ചു. ഇരുവരും സുന്ദരന്മാരും ചെറുപ്പക്കാരുമാണെങ്കിലും അവൾ (പുരസ്കാരം) എനിക്കൊപ്പം നിന്നുവെന്നും മമ്മൂട്ടി തമാശയായി പറഞ്ഞു. ഭ്രമയുഗത്തിലെ മിന്നുന്ന പ്രകടനത്തിനാണ് മമ്മൂട്ടി അവാർഡ് നേടിയത്.
ഭ്രമയുഗത്തിൽ കൂടെ അഭിനയിച്ചവരും മികച്ച പ്രകടനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇരുവർക്കുമൊപ്പം പുരസ്കാര ശിൽപം പങ്കിടാനും മമ്മൂട്ടി മറന്നില്ല.
ഇരുവരും മമ്മൂട്ടിയെ ആലിംഗനം ചെയ്തതോടെ സദസിൽ കൈയടികൾ ഉയർന്നു. വരും വർഷങ്ങളിൽ ഇരുവർക്കും കൂടുതൽ പുരസ്കാരങ്ങൾ ലഭിക്കട്ടെയെന്നും മമ്മൂട്ടി ആശംസിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

