
തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ മുസ്തഫ ( 53)യെ ആണ് കൊടുങ്ങല്ലൂർ പൊലീസ് വേങ്ങരയിൽ നിന്ന് അറസ്റ്റ് ചെയ്തത്. എടവിലങ്ങ് സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2022 മാർച്ച് 20 മുതൽ ഒരു വർഷം മുമ്പ് വരെ എടവിലങ്ങ് പ്രദേശത്തെ വീട്ടിൽ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
യുവതിയുടെ കൈവശമുണ്ടായിരുന്ന 4 ലക്ഷം രൂപയും 4.5 പവൻ സ്വർണാഭരണങ്ങളും, ഒരു ഡിയോ സ്കൂട്ടറും വിവാഹ വാഗ്ദാനം നൽകി തട്ടിയെടുക്കുകയും ചെയ്തു. തിരികെ ആവശ്യപ്പെട്ടപ്പോൾ ആസിഡ് ഒഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, വിവാഹം കഴിക്കാതെയും വാങ്ങിയ വസ്തുക്കൾ തിരിച്ച് നൽകാതെയും ലൈംഗികമായി പീഡിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തു എന്നുമായിരുന്നു യുവതിയുടെ പരാതി.
കൊടുങ്ങല്ലൂർ ഡപ്യൂട്ടി പൊലീസ് സുപ്രണ്ട് വികെ. രാജുവിന്റെ നിർദ്ദേശ പ്രകാരം കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അരുൺ ബി കെ, സബ്ബ് ഇൻസ്പെക്ടർമാരായ സാലീം, തോമാസ് പി എഫ്, ജഗദീഷ്, സിവിൽ പൊലീസ് ഓഫീസർ ഷമീർ, ഡ്രൈവർ സിപിഒ അഖിൽ എന്നിവർ ചേർന്നാണ് മുസ്തഫയെ പിടി കൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]