
.news-body p a {width: auto;float: none;}
പാലക്കാട്: പെണ്‍കുട്ടിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച യുവാവിന് ശിക്ഷ വിധിച്ച് കോടതി. നാല് വര്‍ഷം തടവും ഒപ്പം 40,000 രൂപ പിഴയുമാണ് ആലത്തൂരിലെ കോടതി വിധിച്ചത്. പുതുക്കോട് തൊന്തി ഹൗസില്‍ നിജാമുദീനാണ് (27) ശിക്ഷിക്കപ്പെട്ടത്. ആലത്തൂരിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് സന്തോഷ് കെ. വേണുവാണ് ശിക്ഷ വിധിച്ചത്. 2024 മെയ് മാസം 11ാം തീയതിയാണ് കേസിനാസ്പദമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
രാത്രി സമയത്ത് അമ്മയോടൊപ്പം വീടിന് പുറത്തേക്ക് മുന്‍വശത്ത് എത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് അതുവഴി പോയ നിജാമുദീന്‍ വീടിന്റെ മതിലിന് മുകളില്‍ കയറുകയും കുട്ടിക്ക് നേരെ ലൈംഗികത പ്രദര്‍ശിപ്പിക്കുകയുമായിരുന്നു. പരസ്യമായി ലൈംഗിക പ്രദര്‍ശനം നടത്തിയെന്നാണ് പ്രതിക്കെതിരെയുള്ള കേസ്. വടക്കഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ കെ. പി. ബെന്നിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സി. പി. ഒ. ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ടി. എസ്. ബിന്ദു നായര്‍ ഹാജരായി. സി. പി. ഒ. നിഷ മോള് പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു. പിഴത്തുകയുടെ 50 ശതമാനം അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി. പിഴ അടച്ചില്ലെങ്കില്‍ പ്രതി നിജാമുദീന്‍ നാല് മാസം അധിക തടവ് അനുഭവിക്കണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക പ്രദര്‍ശനം നടത്തിയതിന് പ്രതിക്കെതിരെ പോക്സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.