
ഇന്ത്യയുടെ അഭിമാനമാണ് ഉത്തർപ്രദേശിലെ ആഗ്രയിൽ സ്ഥിതി ചെയ്യുന്ന ലോകാത്ഭുതങ്ങളിൽ ഒന്നായ താജ് മഹൽ. ലോകത്തിലെ ഏറ്റവും മനോഹരമായ നിർമിതികളിലൊന്നായ താജ് മഹൽ കാണാൻ ദിവസേന പതിനായിരങ്ങളാണ് എത്തുന്നത്. യുനെസ്കോ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചിട്ടുള്ള താജ് മഹലിന് അധികമാർക്കുമറിയാത്ത ഒരു പ്രത്യേകത കൂടിയുണ്ട്. താജ് മഹലിന് മുകളിൽ കൂടി ഒരു വിമാനവും പറക്കില്ല. സ്വകാര്യ, കൊമേഴ്സ്യൽ വിമാനങ്ങൾക്ക് ഈ വിലക്ക് ബാധകമാണ്.
താജ് മഹൽ നോ ഫ്ളൈ സോൺ ആണ് എന്നതാണ് ഇതിന് കാരണം. 2006ലാണ് സർക്കാർ താജ് മഹലിനെ നോ ഫ്ളൈ സോൺ ആയി പ്രഖ്യാപിച്ചത്. താജ് മഹലിന്റെ 7.4 കിലോമീറ്റർ ചുറ്റളവിൽ വിമാനം പറത്തുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അപകടങ്ങൾ ഒഴിവാക്കാനും സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് നിരോധനം ഏർപ്പെടുത്തിയത്. താജ് മഹലിന് മുകളിലായി വിമാനം പറത്തുന്നത് കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കാൻ ഇടയാക്കാമെന്നും വിലയിരുത്തലുണ്ട്.
പുരാവസ്തു ഗവേഷകരുടെയും താജ് മഹൽ സുരക്ഷാ ഉദ്യോഗസ്ഥരുടെയും നിരന്തരമായ ആവശ്യം പരിഗണിച്ചായിരുന്നു വിലക്ക് ഏർപ്പെടുത്തിയത്. എന്നിരുന്നാലും ചില അവസരങ്ങളിൽ ഡ്രോണുകളും മറ്റും താജ് മഹലിന് മുകളിലൂടെ പറക്കുന്നത് ആശങ്കയുളവാക്കാറുണ്ട്. 2022ൽ താജ് മഹലിന് മുകളിലായി ഒരു വിമാനം പറന്നത് ഏറെ ആശങ്കയുയർത്തിയിരുന്നു. ഇതിന് പിന്നാലെ വിലക്ക് കൂടുതൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പുരാവസ്തു ഗവേഷകർ രംഗത്തെത്തുകയും ചെയ്തു.
ഇന്ത്യയിലെ മറ്റ് നോ ഫ്ളൈ സോണുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാഷ്ട്രപതി ഭവൻ
പാർലമെന്റ്
പ്രധാനമന്ത്രിയുടെ വസതി
മുംബയ് ടവർ ഒഫ് സൈലൻസ്
ഭാഭ അറ്റോമിക് റിസർച്ച് സെന്റർ
മഥുര റിഫൈനറി