
.news-body p a {width: auto;float: none;}
തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പള വർദ്ധനയെ വിമർശിച്ച് മുൻ മന്ത്രിയും സിപിഐ നേതാവുമായ സി ദിവാകരൻ. കേരളത്തിൽ പി.എസ് സി അംഗങ്ങളുടെ ശമ്പളവർധന ആവശ്യമുണ്ടോയെന്ന് പഠനം നടത്തണമെന്നും അദ്ദേഹം പ്രതികരിച്ചു.
‘മുഖ്യമന്ത്രിയെക്കാളും പ്രധാനമന്ത്രിയെക്കാളും ഉയർന്ന ശമ്പളമാണ് പിഎസ് സി ചെയർമാനുണ്ട്. ഒരു ടെസ്റ്റും എഴുതാതെയാണ് പിഎസ്സി അംഗങ്ങൾക്ക് ജോലി ലഭിക്കുന്നത്. പാർട്ടി ഓഫീസിൽ നിന്ന് കൊടുക്കുന്ന പേരാനുസരിച്ചാണ് അവിടെ നിയമനം. ഒരു ടെസ്റ്റും എഴുതാതെ വരുന്നവർ കേരളത്തിലെ മുഴുവൻ പിള്ളരുടെയും ടെസ്റ്റ് നടത്തുന്നു. ഈ ഘടന തന്നെ തെറ്റാണ്. അവരുടെ ശമ്പളം ഗവൺമെന്റിന് ഇഷ്ടമുള്ളപോലെ കൊടുക്കാം. അതിനെക്കുറിച്ച് എനിക്ക് ഒന്നുപറയാനില്ല’,- സി ദിവാകരൻ പറഞ്ഞു.
ശമ്പള വർദ്ധന ആവശ്യപ്പെട്ടുള്ള സെക്രട്ടറിയേറ്റിന് മുന്നിലെ ആശ വർക്കർമാരുടെ സമരം എത്രയും വേഗം ഒത്തുതീർപ്പാക്കണമെന്നും സി ദിവാകരൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സമരം ദേശീയ ശ്രദ്ധയിലെത്തിക്കഴിഞ്ഞു. എത്രയും വേഗം ഒത്തുതീർപ്പാക്കണം. മുഖ്യമന്ത്രി ഇടപെട്ടാൽ അഞ്ച് മിനിറ്റ് കൊണ്ട് ആശാ വർക്കർമാരുടെ സമരം തീരുമെന്നും സി ദിവാകരൻ ചൂണ്ടിക്കാട്ടി.
വിവാദവിഷയങ്ങളായ എലപ്പുള്ളിയിലെ മദ്യനിർമ്മാണശാലയെ കുറിച്ചും കിഫ് ബി റോഡ് ടോളിനെ കുറിച്ചും പരസ്യമായി പറഞ്ഞ് എൽഡിഎഫിനെ ദുർബലപ്പെടുത്തില്ല. സിപിഐയുടെ അഭിപ്രായം മുന്നണിയിലും ജനങ്ങളോടും പറഞ്ഞിട്ടുണ്ടെന്നും സി ദിവാകരൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]