
ന്യൂഡൽഹി: സായുധ സേനയ്ക്കായി റേഡിയോകളും പരുക്കൻ ഭൂപ്രദേശ ഫോർക്ക്ലിഫ്റ്റ് ട്രക്കുകളും വാങ്ങുന്നതിന് 1,917 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു. ഇതിൽ പ്രതിരോധ സെക്രട്ടറി ആർ കെ സിംഗിന്റെ സാന്നിദ്ധ്യത്തിൽ പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സുമായി 1,220 കോടി രൂപയുടെ കരാറാണ് ഒപ്പുവച്ചത്. ഇതിലൂടെ കോസ്റ്റ് ഗാർഡിന് 149 സോഫ്റ്റ്വെയർ ഡിഫൈനിഡ് റേഡിയോകൾ ലഭിക്കും.
‘സമുദ്ര നിയമ നിർവ്വഹണം, തെരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ, മത്സ്യബന്ധന സംരക്ഷണം, സമുദ്ര പരിസ്ഥിതി സംരക്ഷണം എന്നിവ ഉൾപ്പെടെയുള്ള പ്രധാന ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനുള്ള കോസ്റ്റ് ഗാർഡിന്റെ കഴിവിനെ ഇത് ശക്തിപ്പെടുത്തും. കൂടാതെ, ഈ റേഡിയോകൾ നാവികസേനയുമായുള്ള സംയുക്ത പ്രവർത്തനങ്ങളുടെ ക്ഷമത വർദ്ധിപ്പിക്കും’- ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
കോസ്റ്റ് ഗാർഡിലെ നിലവിലുള്ള സിംഗിൾ പർപ്പസ് റേഡിയോകളിൽ നിന്ന് സുരക്ഷിതമായ നെറ്റ്വർക്കിംഗ് ശേഷിയുള്ള മൾട്ടിബാൻഡ്, മൾട്ടിമോഡ്, മൾട്ടിറോൾ റേഡിയോകളിലേക്കുള്ള പരിവർത്തനത്തെ ഇത് അടയാളപ്പെടുത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]