
.news-body p a {width: auto;float: none;}
അബുദാബി: പുറം ജോലികൾ ചെയ്യുന്ന പ്രവാസികളടക്കമുള്ള ആയിരക്കണക്കിന് തൊഴിലാളികൾ യുഎഇയിലുണ്ട്. ഇപ്പോഴിതാ വിദേശികളെയും സ്വദേശികളെയും ഒരുപോലെ ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാനമാണ് യുഎഇയിൽ പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 22 മുതൽ 26 വരെ തെക്ക് പടിഞ്ഞാറ് നിന്ന് ഒരു ന്യൂനമർദ്ദം വ്യാപിക്കുകയും തുടർന്ന് പടിഞ്ഞാറ് നിന്ന് ഒരു ഉയർന്ന മർദ്ദം വ്യാപിക്കുകയും ചെയ്യുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. ഇത് തണുത്ത വായു പിണ്ഡവുമായി സംയോജിക്കുമെന്നും വകുപ്പ് വ്യക്തമാക്കുന്നു.
വാരാന്ത്യത്തിൽ താപനിലയിൽ വർദ്ധനവ് പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. എന്നാൽ തിങ്കൾ മുതൽ ബുധനാഴ്ച വരെ, തീരങ്ങളിലും പടിഞ്ഞാറൻ പ്രദേശങ്ങളിലും താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും അറിയിപ്പുണ്ട്. തിങ്കളാഴ്ച വൈകുന്നേരം മുതൽ ചൊവ്വാഴ്ച വരെ ചില തീരദേശ, വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യാൻ സാദ്ധ്യതയുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെചില സമയങ്ങളിൽ ശക്തമായ കാറ്റിന്റെ ഫലമായി പൊടി പടലങ്ങൾ വീശാനിടയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും ശനി, ഞായർ ദിവസങ്ങളിൽ നേരിയതോ ഇടത്തരമോ ആയ തിരമാലകൾ ഉണ്ടാകും. തിങ്കളാഴ്ച മുതൽ കടൽ ക്രമേണ പ്രക്ഷുബ്ധമാകും. അറേബ്യൻ ഗൾഫിൽ ചില സമയങ്ങളിൽ കടൽ വളരെ പ്രക്ഷുബ്ധമാകാൻ ഇടയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.