
മനുഷ്യൻ എത്ര പുതിയ സാങ്കേതിക വിദ്യങ്ങൾ കണ്ടെത്തിയെന്ന് പറഞ്ഞാലും ഇന്നും നമ്മളിൽ നിന്ന് നിഗുഢമായി മറഞ്ഞിരിക്കുന്ന കലവറയാണ് സമുദ്രത്തിന്റെ അടിത്തട്ട്. ഇന്നും കടലിൽ നടക്കുന്ന നിരവധി പ്രതിഭാസങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ കടലിൽ നിന്ന് കരയിലെത്തിയ ഒരു മത്സ്യത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
ഫെബ്രുവരി 10നാണ് തിളങ്ങുന്ന നീലമുള്ള ഓർ മത്സ്യം കരയിലെത്തുന്നത്. ഈ മത്സ്യത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്. കടലിന്റെ ആഴങ്ങളിലാണ് പൊതുവെ ഇവയെ കാണാപ്പെടുന്നത്. ദുരന്തങ്ങളെ മുൻകൂട്ടി കാണാനാകുമെന്ന് വിശ്വസിക്കപ്പെടുന്ന ആഴക്കടലിൽ ജീവിക്കുന്ന മത്സ്യങ്ങളാണ് ഓർ. ഇവ ജീവനോടെയോ അല്ലാതെയോ കരയ്ക്കടിഞ്ഞാൽ ദുരന്തം സംഭവിക്കുമെന്നാണ് ജപ്പാൻ അടക്കമുള്ള ചില ഏഷ്യൻ രാജ്യങ്ങളിലെ വിശ്വാസം.
പുറത്തുവന്ന വീഡിയോ മെക്സിക്കോയിൽ നിന്നാണ് ചിത്രീകരിച്ചതെന്നാണ് വിവരം. കടലിൽ നിന്ന് വളരെ വേഗത്തിൽ ഓർ മത്സ്യം കരയിലേക്ക് വരുന്നത് കാണാം വീഡിയോയിൽ കാണാം. ഓറഞ്ച് നിറത്തിലുള്ള ചിറകുകളും അതിനുണ്ട്. കരയിലെത്തിയ ഉടൻ അത് നിശ്ചലമായി കിടക്കുന്നു. ശേഷം അവിടെ നിന്ന് ഒരാൾ അതിനെ എടുത്ത് കടലിലേക്ക് ഇടുന്നതും വീഡിയോയിൽ കാണാം.
ലോകത്ത് എല്ലുള്ള മത്സ്യങ്ങളിൽ വച്ച് ഏറ്റവും നീളമുള്ള മത്സ്യമാണ് ഓർഫിഷ്. 1 ഈ മീനിനെപ്പറ്റി ജപ്പാനിൽ വിവിധ കെട്ടുകഥകളുണ്ട്. ഈ മത്സ്യം ഭൂചലനങ്ങളും സൂനാമികളുടെയുമൊക്കെ സൂചനയാണെന്ന് പറയപ്പെടുന്നു. 2011ൽ ജപ്പാനിലെ ഫുകുഷിമയിൽ നാശം വിതച്ച സുനാമിക്കും ഭൂകമ്പത്തിനും മുമ്പ് ഓർ മത്സ്യങ്ങൾ തീരത്ത് അടിഞ്ഞിരുന്നു.കടലിൽ 3,300 അടി താഴ്ചയിലാണ് ഓർ മത്സ്യങ്ങൾ ജീവിക്കുന്നത്. പാമ്പിനോടു സാദൃശ്യമുള്ള കൂറ്റൻ ഓർ മത്സ്യങ്ങൾക്ക് 20 അടിയിലേറെ നീളം വയ്ക്കാറുണ്ട്. കടലിനടിയിൽ സീസ്മിക് പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞാണ് ഇവ കടലിന് മുകളിലേക്ക് വരുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ വിശ്വാസം. എന്നാൽ ഇതിന് ഇതുവരെ ശാസ്ത്രീയ വിശദീകരണങ്ങളൊന്നും ലഭ്യമല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
View this post on Instagram