
കൊച്ചി: അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസലിന്റെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചു. രാവിലെ ഏഴരക്ക് ചൈന്നൈയിൽ നിന്നുള്ള വിമാനത്തിൽ കൊച്ചിയിലെത്തിച്ച മൃതദേഹം പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, എറണാകുളം ജില്ലാ സെക്രട്ടറി സി.എം മോഹനൻ, കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും ചേർന്നാണ് ഏറ്റുവാങ്ങിയത്. വിമാനത്താവളത്തിന് പുറത്ത് സിപിഎം പ്രവർത്തകർ അന്തിമോപചാരം അർപ്പിച്ചു. കോട്ടയത്തേക്ക് കൊണ്ടുപോകുന്ന മൃതദേഹം കോട്ടയത്തും ചങ്ങനാശ്ശേരിയിലും പൊതുദർശനത്തിന് വെക്കും. മുതിർന്ന സിപിഎം നേതാക്കൾ അന്തിമോപചാരം അർപ്പിക്കും. സംസ്കാരം നാളെ നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]