
അവശ്യസാധനങ്ങള്‍ ഏതുമാകട്ടെ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് വരുത്തിക്കുകയെന്നതാണല്ലോ ഇന്നത്തെ രീതി. പ്രത്യേകിച്ചും ഭക്ഷണമാണ് മിക്കവരും ഇങ്ങനെ പതിവായി ഓര്‍ഡര്‍ ചെയ്യുന്നത്. നഗരങ്ങളിലാണെങ്കില്‍ ഇത്തരത്തില്‍ ഓണ്‍ലൈൻ ഫുഡ് ഓര്‍ഡറുകളുമായി പരക്കം പായുന്ന ഡെലിവെറി പാര്‍ട്ണേഴ്സിന്റെ മേളം തന്നെ കാണാം.
ഇപ്പോഴിതാ ഇത്തരത്തില്‍ പ്രമുഖ ഓണ്‍ലൈൻ ഫുഡ് വിതരണ കമ്പനിയായ സൊമാറ്റോയുടെ ഒരു ഡെലിവെറി പാര്‍ട്ണറുടെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാകുന്നത്. ഈ ഫോട്ടോ വൈറലായതിന് പിന്നിലൊരു കാര്യമുണ്ട്.
ഭിന്നശേഷിക്കാരനാണ് ഇദ്ദേഹം. ഭക്ഷണം ഓര്‍ഡര്‍ ചെയ്ത സ്ഥലത്ത് എത്തിക്കാൻ വാഹനം ആവശ്യമാണല്ലോ. ഇതിന് ഭിന്നശേഷിക്കാരായ ഡെലിവെറി പാര്‍ട്ണേഴ്സിന് അവര്‍ അര്‍ഹിക്കുന്ന തരത്തിലുള്ള ഗതാഗത സൗകര്യങ്ങളേര്‍പ്പെടുത്തുമെന്ന് നേരത്തെ തന്നെ സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ അറിയിച്ചിരുന്നു.
ഇതനുസരിച്ച് ഭിന്നശേഷിക്കാരായ ഡെലിവെറി പാര്‍ട്ണേഴ്സിന് ഇവര്‍ വാഹനമെത്തിച്ചുനല്കിയെന്നാണ് മനസിലാകുന്നത്. കാരണം ഇക്കൂട്ടത്തില്‍ വീല്‍ ചെയറിന്റെ സൗകര്യങ്ങളുള്ള മോട്ടോര്‍ബൈക്ക് ലഭിച്ച ഭിന്നശേഷിക്കാരന്റെ ഫോട്ടോയാണ് വൈറലായിരിക്കുന്നത്. തനിക്ക് ലഭിച്ചിരിക്കുന്ന വാഹനവുമായി ഏറെ സന്തോഷപൂര്‍വം ജോലിയില്‍ തുടരുകയാണ് ഇദ്ദേഹം. പലര്‍ക്കും ഇതൊരു പ്രചോദനം ആകുമെന്നും, വളരെ പോസിറ്റീവായൊരു ചിത്രമെന്നുമെല്ലാം ധാരാളം പേര് ഇത് കണ്ട് കമന്റ് ചെയ്യുന്നുണ്ട്.
ഇനിയും ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യൂ, ഇത് സന്തോഷമുണ്ടാക്കുന്നൊരു കാഴ്ചയാണ് എന്നെല്ലാം കുറിച്ചുകൊണ്ട് നാരായണ്‍ കണ്ണൻ എന്ന എക്സ് യൂസര്‍ പങ്കുവച്ച ഫോട്ടോ ആണിത്. ഒടുവില്‍ ഇത് ദീപീന്ദര്‍ ഗോയല്‍ വരെ ഷെയര്‍ ചെയ്തു. നിരവധി പേര് ഇതിന് സൊമാറ്റോയെ അഭിനന്ദിച്ചുകൊണ്ട് കമന്റ് രേഖപ്പെടുത്തുന്നുമുണ്ട്. ഭിന്നശേഷിക്കാരായ ആളുകള്‍ക്കും തൊഴില്‍ വേണം. വലിയ കമ്പനികളെങ്കിലും ഇങ്ങനെയുള്ള സഹായങ്ങളോ പരിഗണനകളോ അവര്‍ക്ക് വേണ്ടി ചെയ്യണമെന്നും ആളുകള്‍ ആവശ്യപ്പെടുന്നു.
വൈറലായ എക്സ് പോസ്റ്റ്….
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Feb 22, 2024, 4:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]