
ലൈസൻസ് എടുക്കുക ഇനി അത്ര ലളിതമല്ല; ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ നിന്ന് എച്ച് ഒഴിവാക്കി; ടെസിറ്റിന് ഓട്ടോമാറ്റിക് ഗിയർ വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല; ഡ്രെെവിംഗ് ടെസ്റ്റ് നടത്തേണ്ട അപേക്ഷയുടെ എണ്ണം 30 ആയി നിജപ്പെടുത്തി; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചുള്ള ഉത്തരവ് പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ മോട്ടോർ വാഹന ലൈസൻസ് സ്വന്തമാക്കുക എന്നത് ഇനി അത്ര ലളിതമല്ല.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി.
ഡ്രൈവിങ് ടെസിറ്റിന് ഓട്ടോമാറ്റിക് ഗിയർ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഡ്രൈവിങ് ടെസ്റ്റ് സ്കൂള്‍ ഇൻസ്ട്രക്ടർമാരായി സർക്കാർ നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരെ നിയമിക്കണമെന്നും വ്യവസ്ഥയുണ്ട്. കാർ ലൈസന്‍സ് ടെസ്റ്റില്‍ നിന്ന് എച്ച് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, പ്രതിദിനം ഒരു എംവിഐയുടെ നേതൃത്വത്തില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഡ്രൈവിങ് ടെസ്റ്റിനുള്ള പുതിയ നിർദേശങ്ങള്‍
∙ മോട്ടർ സൈക്കിള്‍ വിത്ത് ഗിയർ വിഭാഗത്തില്‍ ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കേണ്ടത് കാല്പാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ള വണ്ടിയായിരിക്കണം. 99 സിസിക്ക് മുകളിലായിരിക്കണം വണ്ടി. ഹാൻഡില്‍ ബാറില്‍ ഗിയർ സെലക്ഷൻ സംവിധാനമുള്ള മോട്ടർ സൈക്കിള്‍ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല.
∙ ഡ്രൈവിങ് സ്കൂളില്‍ പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വർഷമാക്കി. 15 വർഷത്തിനുമുകളിലുള്ള വാഹനങ്ങള്‍ മെയ് ഒന്നിനു മുൻപ് നീക്കം ചെയ്യണം.
∙ ഡ്രൈവിങ് ടെസിറ്റിന് ഓട്ടോമാറ്റിക് ഗിയർ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ പാടില്ല.
∙ ഗ്രൗണ്ടില്‍ റോഡ് ടെസ്റ്റ് നടത്തിയാല്‍ ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കും.
∙ പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. 20 എണ്ണം പുതിയ അപേക്ഷകരും 10 എണ്ണം നേരത്തെ പരാജയപ്പെട്ടവരും. 30 എണ്ണത്തിലധികം ടെസ്റ്റ് നടത്തിയാല്‍ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കും.
∙ ലേണേഴ്സ് ടെസ്റ്റിന് അപേക്ഷിക്കുന്നവരുടെ എണ്ണവും ഇതനുസരിച്ച് നിജപ്പെടുത്തണം.
∙ ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടർ ഡ്രൈവിങ് സ്കൂളിന്റെ വാഹനത്തില്‍ ഡാഷ് ബോർഡ് ക്യാമറ സ്ഥാപിക്കണം. ടെസ്റ്റ് റെക്കോർഡ് ചെയ്ത് ഡാറ്റ മോട്ടർ വാഹന വകുപ്പിലെ കംപ്യൂട്ടറിലേക്ക് മാറ്റണം. ഡാറ്റ 3 മാസം സൂക്ഷിക്കണം. മെയ് ഒന്നു മുതല്‍ തീരുമാനം നടപ്പിലാക്കണം.
∙ ലൈറ്റ് മോട്ടർ വെഹിക്കിള്‍ വിഭാഗത്തില്‍പ്പെട്ട പാർട്ട് വണ്‍ ഡ്രൈവിങ് ടെസ്റ്റ് കംപ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റിങ് ട്രാക്കില്‍ നടക്കുന്ന സ്ഥലങ്ങളില്‍ ആംഗുലാർ പാർക്കിങ്, പാരലല്‍ പാർക്കിങ്, സിഗ്-സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ പ്രത്യേക ട്രാക്കില്‍ നടത്തണം.
∙ ഡ്രൈവിങ് ടെസ്റ്റ് സ്കൂള്‍ ഇൻസ്ട്രക്ടർമാരായി സർക്കാർ നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരെ നിയമിക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]