
കരിമ്പിന്റെ ന്യായവില കേന്ദ്ര സർക്കാർ ക്വന്റലിന് 340 രൂപയായി ഉയർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2023-24 സീസണിലെ കരിമ്പിൻ്റെ എഫ്ആർപിയേക്കാൾ 8% കൂടുതലാണ്. പുതുക്കിയ നിരക്ക് ഈ വർഷം ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ പഞ്ചസാര മില്ലുകൾ 10.25% വീണ്ടെടുക്കുമ്പോൾ കരിമ്പിന് ക്വിൻ്റലിന് 340 രൂപ ന്യായ വില ആയി നൽകും.(Central government increased fair price of sugarcane)
കർഷക പ്രതിഷേധം പ്രതിസന്ധി തീർത്ത ഘട്ടത്തിൽ കൂടിയാണ് കേന്ദ്രസർക്കാർ നീക്കം. സ്ത്രീ സുരക്ഷയ്ക്കായുള്ള പദ്ധതി 2025-26വരെ തുടരാനും കേന്ദ്രമന്ത്രി സഭാ യോഗത്തിൽ തീരുമാനിച്ചു. 1179.72 കോടി രൂപയുടെ പദ്ധതിക്കായി 885.49 കോടി രൂപ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും 294.23 കോടി രൂപ നിർഭയ ഫണ്ടിൽ നിന്നും നൽകും.
ബഹിരാകാശ രംഗത്ത് സാറ്റലൈറ്റുകൾ, വിക്ഷേപണവാഹനങ്ങൾ, അനുബന്ധ സംവിധാനങ്ങൾ, വിക്ഷേപണത്തിന് സ്പേയ്സ് പോർട്ട് എന്നിവയിൽ നൂറ് ശതമാനം വരെ നിക്ഷേപത്തിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു
Story Highlights: Central government increased fair price of sugarcane
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]