
നിങ്ങളുടെ മൂക്കിൽ തീപ്പട്ടിക്കൊള്ളി തിരുകി വയ്ക്കാൻ പറഞ്ഞാൽ എത്രയെണ്ണം വരെ വയ്ക്കാൻ പറ്റും? അങ്ങനെയൊക്കെ ചെയ്യാൻ എന്താ വട്ടുണ്ടോ എന്നാണോ ചിന്തിക്കുന്നത്. അങ്ങനെ വച്ച ഒരാളുണ്ട്, ഡെന്മാർക്കിൽ നിന്നുള്ള പീറ്റർ വോൺ ടാംഗൻ ബുസ്കോവ് എന്ന യുവാവ്.
തന്റെ മൂക്കിന്റെ ദ്വാരങ്ങളിൽ 68 തീപ്പെട്ടിക്കൊള്ളികളാണ് യുവാവ് തിരുകി വച്ചത്. എന്നാലും, എന്തിനാണ് ഇയാളിത് ചെയ്തത് എന്നാണോ? മറ്റൊന്നിനുമല്ല, ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടുന്നതിന് വേണ്ടിയാണ് പീറ്റർ ഇത് ചെയ്തത്. ലോക റെക്കോർഡിൽ ഇടം നേടുന്നതിന് വേണ്ടി ആളുകൾ തികച്ചും വിചിത്രം എന്ന് തോന്നുന്ന അനേകം കാര്യങ്ങൾ ചെയ്യാറുണ്ട് അല്ലേ? ഏതായാലും, പീറ്ററിന്റെ കഷ്ടപ്പാടും വെറുതെ ആയില്ല. അയാൾ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടി.
ഗിന്നസ് റെക്കോർഡ് നിയമമനുസരിച്ച് റെക്കോർഡ്സിൽ ഇടം നേടണമെങ്കിൽ കുറഞ്ഞത് 45 തീപ്പെട്ടിക്കൊള്ളികളെങ്കിലും മൂക്കിൽ തിരുകി വയ്ക്കണമത്രെ. പീറ്റർ പറയുന്നത്, ഇതല്പം വിചിത്രം തന്നെയാണ് എന്നാണ്. മൂക്കിൽ എന്തെങ്കിലും വസ്തുക്കൾ തിരുകി വയ്ക്കാൻ സാധിക്കുമെന്ന് താൻ കുട്ടിക്കാലത്ത് പോലും കരുതിയിരുന്നില്ല എന്നും പീറ്റർ പറയുന്നു. തന്റെ മൂക്കിന്റെ ദ്വാരങ്ങൾ വലുതാണ്, അതിനാൽ തന്നെ ഇത് തന്നെ സംബന്ധിച്ച് അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല എന്നും പീറ്റർ പറയുന്നു.
മാത്രമല്ല, ഇക്കാര്യത്തിൽ കുറച്ച് പരിശീലനം കൂടി വേണ്ടിവന്നു, എന്നാൽ ഈ നേട്ടം സ്വന്തമാക്കാനായതിൽ സന്തോഷിക്കുന്നു എന്നും പീറ്റർ പറയുന്നു. പക്ഷേ, നെറ്റിസൺസിന് ഇതത്ര ഇഷ്ടപ്പെട്ടിട്ടില്ല. ഗിന്നസ് വേൾഡ് റെക്കോർഡ് എത്രയും പെട്ടെന്ന് അവരുടെ മത്സരങ്ങളുടെ മാനദണ്ഡം മാറ്റണമെന്നും ഇല്ലെങ്കിൽ ഇത്തരത്തിലുള്ള പലതും കാണേണ്ടി വരും എന്നുമാണ് ആളുകളുടെ അഭിപ്രായം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Feb 22, 2024, 10:28 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]