
കൊല്ക്കത്ത: ക്രിസ്ത്യൻ സമുദായത്തെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ ബിജെപി തനിക്കെതിരെ പ്രചാരണം നടത്തുകയാണെന്ന് തൃണമൂൽ കോൺഗ്രസ് കൗൺസിലർ അനന്യ ബാനർജി. തൻ്റെ പ്രസംഗത്തിൻ്റെ എഡിറ്റ് ചെയ്ത ഭാഗം ഉപയോഗിച്ച് ബിജെപി കുപ്രാചരണം നടത്തുകയാണെന്നും അവർ ആരോപിച്ചു. തിങ്കളാഴ്ച കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിലാണ് അനന്യ ബാനർജിയുടെ വിവാദ പരാമർശമുണ്ടായത്. പരാമർശങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്തു.
ഒരു സമുദായത്തെയും മതത്തെയും വ്രണപ്പെടുത്തുക എന്നതല്ല തന്റെ ഉദ്ദേശം. പ്രസംഗം ആരംഭിക്കുന്നതിന് മുമ്പ് ഇത് ആരുമായും ബന്ധപ്പെട്ടതല്ലെന്ന് ഞാൻ വ്യക്തമാക്കിയിരുന്നു. ഒരു കഥയാണ് പറഞ്ഞത്. അജ്ഞാതമായ ഏതോ പാശ്ചാത്യ രാജ്യത്തെക്കുറിച്ചായിരുന്നു സംസാരിച്ചത്. നമ്മുടെ രാജ്യത്തെക്കുറിച്ചല്ല പറഞ്ഞത്. എൻ്റെ പ്രസംഗം 16 മിനിറ്റായിരുന്നു. അതിലെ ഭാഗം മാത്രമാണ് ബിജെപി ട്വീറ്റ് ചെയ്ത് പ്രചരണം നടത്തുന്നത്. എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നതെന്ന് വ്യക്തമാണ്. തൻ്റെ പരാമർശം ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും ടിഎംസി കൗൺസിലർ പറഞ്ഞു. അതേസമയം, അനന്യയുടെ പരാമർശം പാർട്ടിക്കുള്ളിൽ തന്നെ വിമർശനത്തിന് കാരണമായി. കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം പരാമർശത്തെ അപലപിക്കുകയും വിശദീകരണം തേടുകയും ചെയ്തു.
Read More…
ബജറ്റിന്മേലുള്ള ചർച്ചയ്ക്കിടെ കൗൺസിലർ അനന്യ ബാനർജി ഒരു പ്രത്യേക സമുദായത്തെക്കുറിച്ച് കുറച്ച് പരാമർശങ്ങൾ നടത്തി. അത്തരം പരാമർശങ്ങളെ അപലപിക്കുന്നു. പാർട്ടി അവരുടെ കാഴ്ചപ്പാടുകളെ അംഗീകരിക്കുന്നില്ലെന്നും മേയർ പറഞ്ഞു. ബഹുമാന്യരായ പിതാക്കന്മാരെയും കന്യാസ്ത്രീകളെയും കൗൺസിലർ എന്തിനാണ് അവളുടെ പ്രസംഗത്തിൽ വലിച്ചിഴച്ചതെന്നും ക്രിസ്ത്യൻ സമൂഹത്തെ അപകീർത്തിപ്പെടുത്താൻ ടിഎംസിക്ക് ആരാണ് അധികാരം നൽകിയതെന്നും ഈ കൗൺസിലറെ സസ്പെൻഡ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]