
പാലക്കാട്: ചെർപ്പുളശ്ശേരി നെല്ലായയിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് 4 വയസുകാരൻ മരിച്ചു. നെല്ലായ കാഞ്ഞിരത്തിങ്ങൽ മനോജിന്റെ മകൻ ആദിനാഥ് ആണ് മരിച്ചത്. നെല്ലായ ഇരുമ്പാലശ്ശേരിയിൽ വെച്ചാണ് അപകടം. ഇന്ന് രാവിലെ 10.30 ന് മീൻ വില്പനയ്ക്കെത്തിയ ഓട്ടോയാണ് കുട്ടിയെ ഇടിച്ചത്. ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വണ്ടിയോടിച്ച ഡ്രൈവർ നെല്ലായ മുഹമ്മദലിക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് ചെർപ്പുളശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Last Updated Feb 21, 2024, 7:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]