

എയര്‍ പിസ്റ്റളുമായി സുഹൃത്തിനെക്കാണാന്‍ യുവാവ് മെഡിക്കല്‍ കോളേജില്‍ ; സുരക്ഷാ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ടു ; യുവാവിനായി അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എയര്‍ പിസ്റ്റളുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ യുവാവ് സുരക്ഷാ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം.
അത്യാഹിതവിഭാഗത്തിലുള്ള കൂട്ടുകാരനെ തേടിയാണ് ഇയാള്‍ മെഡിക്കല്‍ കോളേജിലെത്തിയത്. അത്യാഹിത വിഭാഗത്തിലെത്തി ബഹളംവെച്ചതിനെ തുടര്‍ന്ന് സുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ യുവാവിനെ ഉള്ളിലേക്ക് കടത്തിവിടുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തുടര്‍ന്ന് രണ്ടാം വാതിലിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ പരിശോധനയ്ക്കിടെ പിസ്റ്റള്‍ കണ്ടെത്തി. പിസ്റ്റള്‍ പിടിച്ചു വാങ്ങിയതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.എയര്‍ പിസ്റ്റള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെ തിരിച്ചറിഞ്ഞതായിട്ടാണ് വിവരം. ഇയാള്‍ക്കായി മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]