
തിരുവനന്തപുരം : സപ്ലൈക്കോ ഔട്ലെറ്റുകളുടെ ദൃശ്യങ്ങൾ പകർത്തുന്നതിൽ നിന്ന് മാധ്യമങ്ങളെയടക്കം വിലക്കിയ എംഡിയുടെ സർക്കുലറിനെതിരെ പ്രതിഷേധം ശക്തം.യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊച്ചിയിലെ സപ്ലൈക്കോ ഔട്ട്ലെറ്റിലേക്ക് തള്ളിക്കയറി. ദൃശ്യങ്ങൾ പകർത്തി സപ്ലൈക്കോയെ അവഹേളിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് എം ഡി ശ്രീറാം വെങ്കിട്ടരാമൻ സർക്കുലർ ഇറക്കിയത്.
കേരളത്തിൽ വിവിധയിടങ്ങളിൽ സപ്ലൈക്കോ ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.അടുത്തകാലത്തത്തായി പൊതുജനമധ്യത്തിൽ സപ്ലൈക്കോയെ ഇടിച്ചു താഴ്ത്താനുള്ള ശ്രമം പരിധിവിട്ട് തുടരുന്നു. ഇത് സപ്ലൈക്കോയുടെ വ്യാപാരത്തെ ബാധിക്കും. അത് ഒഴിവാക്കാൻ സപ്ലൈക്കോയിൽ നിന്ന് ദൃശ്യങ്ങൾ പകർത്തുന്നത് തടയണം. മുൻകൂട്ടിയുള്ള അനുവാദം ഇല്ലാതെ മാധ്യമങ്ങളെയടക്കം ഔട്ട്ലെറ്റുകളിൽ പ്രവേശിപ്പിക്കരുത്.
സപ്ലൈക്കോ അധികൃതർ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിൽ നിന്ന് മാറി നിൽക്കണം. ഇതെല്ലാം റീജിയണൽ മാനേജറും, ഡിപ്പോ മാനേജരറും ഔട്ട്ലെറ്റ് മാനേജറും ഉറപ്പാക്കണമെന്നും സർക്കുലരിലുണ്ട്. ഇതിനെതിരെയാണ് പ്രതിഷേധം. ദൃശ്യങ്ങൾ പകർത്തും എന്ന് വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തുവന്നു. ഉച്ചയ്ക്ക് ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കടവന്ത്രയിലെ സപ്ലൈക്കോ ഔട്ട്ലെറ്റിൽ തള്ളിക്കയറിയത്. സപ്ലൈക്കോയുടെ ദൃശ്യങ്ങൾ പകർത്തുമെന്നും വെല്ലുവിളി. പ്രതിഷേധങ്ങൾ ഉയർന്നിട്ടും വിവാദം സർക്കുലർ പിൻവലിക്കാതെ നടപ്പിലാക്കാൻ തന്നെയാണ് എം ഡി ശ്രീറാം വെങ്കിട്ടരാമന്റെ തീരുമാനം.
Last Updated Feb 21, 2024, 5:24 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]