
ഛിന്നഗ്രഹങ്ങളുടെ ഉപരിതലത്തിൽ ജല തന്മാത്രകൾ കണ്ടെത്തിയതായി ശാസ്ത്രലോകം. ആദ്യമായാണ് ഛിന്നഗ്രഹങ്ങളുടെ ഉപരിതലത്തിൽ ജലതന്മാത്രകൾ കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ സൗരയൂഥത്തിൻ്റെ രൂപീകരണത്തിൽ നിന്നുള്ള അവശിഷ്ടങ്ങളിൽ ബഹിരാകാശ പാറകൾ മാത്രമല്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഉപരിതലത്തിൽ പതിച്ച ഛിന്നഗ്രഹങ്ങളിൽ നിന്നാകാം വെള്ളവും മറ്റ് മൂലകങ്ങളും ആദ്യകാലത്ത് ഭൂമിയിലേക്ക് എത്താൻ കാരണമെന്ന നിഗമനത്തിന് കൂടുതൽ ബലമേകുന്നതാണ് കണ്ടെത്തൽ. ഛിന്നഗ്രഹങ്ങളിൽ ജല തന്മാത്രയുടെ സാന്നിധ്യം കണ്ടെത്തിയത് ഈ സിദ്ധാന്തത്തെ പിന്തുണക്കുന്നതാണെന്നും പുതിയ പഠനം പറയുന്നു.
ദി പ്ലാനറ്ററി സയൻസ് ജേണലിലാണ് കണ്ടെത്തൽ പ്രസിദ്ധീകരിച്ചത്. സ്ട്രാറ്റോസ്ഫെറിക് ഒബ്സർവേറ്ററി ഫോർ ഇൻഫ്രാറെഡ് അസ്ട്രോണമി എയർബോൺ ടെലിസ്കോപ്പ് (സോഫിയ) ഉപയോഗിച്ചാണ് ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിൽ ജലതന്മാത്രകളുണ്ടെന്ന വിവരം ശേഖരിച്ചത്.
ചൊവ്വയുടെയും വ്യാഴത്തിൻ്റെയും ഭ്രമണപഥങ്ങൾക്കിടയിലുള്ള ഛിന്നഗ്രഹ വലയത്തിലെ രണ്ട് ഛിന്നഗ്രഹങ്ങളായ ഐറിസിലെയും മസാലിയയിലെയിലുമാണ് ജല തന്മാത്രകൾ കണ്ടെത്തിയത്. രണ്ട് ഛിന്നഗ്രഹങ്ങളും സൂര്യനിൽ നിന്ന് 223.1 ദശലക്ഷം മൈൽ അധികം ദൂരെയാണ് സ്ഥിതി ചെയ്യുന്നത്.
ചന്ദ്രനിലെ ജലത്തിൻ്റെ തെളിവുകൾ ദൂരദർശിനി കണ്ടെത്തിയതിനെ തുടർന്നാണ് ഛിന്നഗ്രഹങ്ങളെക്കുറിച്ച് പഠിക്കാൻ സോഫിയ ഉപയോഗിക്കുന്നതിന് ജ്യോതിശാസ്ത്രജ്ഞർക്ക് പ്രചോദനമായതെന്ന് സാൻ അൻ്റോണിയോയിലെ സൗത്ത് വെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയായ ഡോ. അനീസിയ അറെഡോണ്ടോ പറഞ്ഞു.
Read More…
കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിലുള്ള നാസയുടെ അമേസ് റിസർച്ച് സെൻ്ററിലെ ഗവേഷകനായ ഡോ. മാഗി മക്ആഡം രണ്ട് ഛിന്നഗ്രഹങ്ങളിൽ ജലാംശം ഉണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ ജലമോ ഹൈഡ്രോക്സ് പോലുള്ള മറ്റൊരു തന്മാത്രാ സംയുക്തം ജലാംശത്തിന് കാരണമായോ എന്ന് ഗവേഷകർക്ക് ഉറപ്പില്ലെന്നും അറെഡോണ്ടോ പറഞ്ഞു. പുതിയ നിരീക്ഷണങ്ങളിൽ കണ്ടത് തീർച്ചയായും വെള്ളമാണെന്ന് വ്യക്തമായെന്നും അറെഡോണ്ടോ പറഞ്ഞു. ഒരു ക്യുബിക് മീറ്റർ മണ്ണിനുള്ളിൽ 12 ഔൺസ് വെള്ളത്തിന് തുല്യമായ അളവ് ജലമാണ് സംഘം കണ്ടെത്തിയത്. 2020-ൽ ചന്ദ്രൻ്റെ ദക്ഷിണാർദ്ധഗോളത്തിലെ ഏറ്റവും വലിയ ഗർത്തങ്ങളിലൊന്നിലെ ജല തന്മാത്രകളുടെ അടയാളം ദൂരദർശിനിയിൽ പതിഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]