ഓണ്‍ലൈനില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാന്‍ ഇന്ന് വളരെ എളുപ്പമാണ്. പ്രായവും വിവരങ്ങളും നല്കിയാല് നിമിഷങ്ങള്‍ക്കകം പോളിസികളുടെ നീണ്ട
നിര മുന്നിലെത്തും. സ്വാഭാവികമായും ഭൂരിഭാഗം പേരും ചെയ്യുന്നത് ഒന്നുമാത്രം; ‘ലോ ടു ഹൈ’ ഓപ്ഷന് നല്കി ഏറ്റവും കുറഞ്ഞ പ്രീമിയമുള്ള പോളിസി തിരഞ്ഞെടുക്കും.
‘ബെസ്റ്റ് വാല്യൂ’ എന്നൊക്കെ കാണുമ്പോള്‍ ആ തീരുമാനം ശരിയാണെന്നും തോന്നും. എന്നാല്‍ ആശുപത്രിയില്‍ അഡ്മിറ്റാകുമ്പോഴായിരിക്കും കുറഞ്ഞ പ്രീമിയത്തിന്റെ പിന്നിലെ വലിയ ചതിക്കുഴികള്‍ പലരും തിരിച്ചറിയുന്നത്.
അസുഖത്തിന്റെ വെപ്രാളത്തിനിടയില്‍ പോളിസിയിലെ നിബന്ധനകളെപ്പറ്റി തര്‍ക്കിക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ. പ്രീമിയം കുറഞ്ഞ പോളിസികള്‍ പിന്നീട് എങ്ങനെയാണ് നിങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്നതെന്ന് നോക്കാം.
എന്തുകൊണ്ട് പ്രീമിയം കുറയുന്നു? ഓണ്‍ലൈന്‍ സൈറ്റുകളില്‍ നമ്മള് ആദ്യം നോക്കുന്നത് വിലയാണെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നന്നായറിയാം. അതുകൊണ്ട് തന്നെ വില കുറച്ച് കാണിക്കാന്‍ അവര്‍ പോളിസിയില്‍ പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും.
ബാക്കിയുള്ള പ്രധാന വിവരങ്ങള്‍ പലപ്പോഴും ‘പിഡിഎഫ്’ ഫയലുകള്ക്കുള്ളിലോ ലിങ്കുകളിലോ ഒളിപ്പിച്ചിട്ടുണ്ടാകും. ചെറുപ്പക്കാര്‍ക്കും ആരോഗ്യവാനായവര്ക്കും ഇത് വലിയ പ്രശ്നമായി തോന്നില്ലെങ്കിലും, യഥാര്‍ത്ഥത്തില്‍ വില കുറയുന്നത് കവറേജിലെ ഗുണനിലവാരം കുറയുന്നതുകൊണ്ടാണ്.
1. വെയ്റ്റിംഗ് പീരിയഡ് (കാത്തിരിപ്പ് കാലാവധി): കുറഞ്ഞ നിരക്കിലുള്ള പോളിസികളില്‍ പല അസുഖങ്ങള്‍ക്കും കവറേജ് ലഭിക്കാന്‍ ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരും.
മുന്‍പേയുള്ള അസുഖങ്ങള്‍ക്ക് പലപ്പോഴും വര്‍ഷങ്ങള്‍ കഴിഞ്ഞാലേ ക്ലെയിം ലഭിക്കൂ. ചുരുക്കത്തില്‍, പണം അടയ്ക്കുന്നുണ്ടെങ്കിലും പോളിസി കൊണ്ട് ഉടനെ പ്രയോജനം ലഭിക്കില്ല.
2. റൂം വാടകയിലെ നിയന്ത്രണം : ഇതാണ് ഏറ്റവും വലിയ കെണി.
ആശുപത്രിയില്‍ അഡ്മിറ്റാകുമ്പോള്‍ മുറിവാടകയ്ക്ക് പോളിസിയില്‍ ഒരു പരിധി നിശ്ചയിച്ചിട്ടുണ്ടാകും. ഈ പരിധിയില്‍ കൂടുതല്‍ വാടകയുള്ള മുറിയാണ് എടുക്കുന്നതെങ്കില്‍, മുറിവാടക മാത്രമല്ല, ഡോക്ടറുടെ ഫീസും ചികിത്സാ ചെലവും ഉള്‍പ്പെടെയുള്ള ക്ലെയിം തുക ആനുപാതികമായി വെട്ടിക്കുറയ്ക്കും .
ഇത് പോക്കറ്റ് കാലിയാക്കും. 3.
സബ്-ലിമിറ്റുകള്‍ : ചില പ്രത്യേക ശസ്ത്രക്രിയകള്‍ക്കും ചികിത്സകള്‍ക്കും ഇത്ര തുകയേ അനുവദിക്കൂ എന്ന് മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ടാകും (ഉദാഹരണത്തിന് തിമിര ശസ്ത്രക്രിയ). വന്‍നഗരങ്ങളിലെ ആശുപത്രി ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തുക വളരെ കുറവായിരിക്കും.
ക്ലെയിം ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ കുറഞ്ഞ പ്രീമിയമുള്ള പോളിസികള്‍ ക്ലെയിം സമയത്താണ് യഥാര്‍ത്ഥ സ്വഭാവം കാണിക്കുക. രേഖകളുടെ കാര്യത്തില്‍ ഇവര്‍ വളരെ കര്‍ക്കശമായിരിക്കും.
ആശുപത്രി വാസത്തിന് ശേഷമുള്ള ചെലവുകള്‍ പലതും നിരസിക്കപ്പെട്ടേക്കാം. നിയമപരമായി ഇതെല്ലാം ശരിയായിരിക്കാം, പക്ഷേ രോഗിയുമായി നില്ക്കുമ്പോള് ഈ നൂലാമാലകള്‍ വലിയ മാനസിക സമ്മര്‍ദ്ദമുണ്ടാക്കും.
കവറേജ് തുകയിലെ കണ്‍ക്കെട്ട് 10 ലക്ഷം രൂപയുടെ കവറേജ് ഉണ്ടെന്ന് കരുതി 10 ലക്ഷം രൂപയും ചികിത്സയ്ക്കായി ലഭിക്കണമെന്നില്ല. കോ-പേയ്മെന്റ് (ചികിത്സാ ചെലവിന്റെ ഒരു ഭാഗം നമ്മള് തന്നെ അടയ്ക്കണം എന്ന വ്യവസ്ഥ), നേരത്തെ പറഞ്ഞ റൂം വാടക നിയന്ത്രണങ്ങള്‍ എന്നിവ കാരണം കൈയില്‍ കിട്ടുന്ന തുക വളരെ കുറയാം.
കുറഞ്ഞ പോളിസി ആര്‍ക്കൊക്കെ ആകാം? വില കുറഞ്ഞ പോളിസികള്‍ എല്ലാം മോശമാണെന്ന് അര്‍ത്ഥമില്ല. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലാത്ത ചെറുപ്പക്കാര്‍ക്ക്, ഒരു താത്കാലിക സുരക്ഷയെന്ന നിലയില്‍ ഇത്തരം പോളിസികള്‍ തിരഞ്ഞെടുക്കാം.
പക്ഷേ, അതിലെ പരിമിതികള്‍ അറിഞ്ഞിരിക്കണം എന്ന് മാത്രം. ശ്രദ്ധിക്കേണ്ട
കാര്യങ്ങള്‍ പ്രീമിയം തുക മാത്രം നോക്കി പോളിസി എടുക്കരുത്. താഴെ പറയുന്ന മൂന്ന് കാര്യങ്ങള്‍ നിര്‍ബന്ധമായും പരിശോധിക്കുക: എത്ര നാള് കഴിഞ്ഞാലാണ് കവറേജ് തുടങ്ങുക? മുറി വാടകയില്‍ നിയന്ത്രണങ്ങളുണ്ടോ? ഏതൊക്കെ ചികിത്സകള്‍ക്കാണ് കവറേജ് ലഭിക്കാത്തത്? രോഗാവസ്ഥയില്‍ സാമ്പത്തിക സഹായം ഉറപ്പാക്കാനാണ് ഇന്‍ഷുറന്‍സ്.
അത് ആ സമയത്ത് തലവേദനയാകാതിരിക്കാന്‍ പോളിസി എടുക്കുമ്പോള്‍ തന്നെ ശ്രദ്ധിക്കുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

