ഇന്ത്യ കണ്ട ഏറ്റവും ആര്‍ഭാടകരമായ വിവാഹമായിരുന്നു വ്യവസായി മുകേഷ് അംബാനിയുടെ മകന് ആനന്ദ് അംബാനിയുടേത്. ആനന്ദും രാധിക മെര്‍ച്ചന്റും തമ്മിലുള്ള വിവാഹം ആഗോള മാദ്ധ്യമങ്ങളില്‍ പോലും വാര്‍ത്തയായിരുന്നു. അതുപോലൊരു വിവാഹത്തിന് കൂടി രാജ്യം സാക്ഷ്യം വഹിക്കുമോയെന്നതായിരുന്നു ഏവരുടേയും ആകാംഷ. പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ ഇളയ മകന് ജീത് അദാനി ഫെബ്രുവരി ഏഴിന് അഹമ്മദാബാദില്‍ വച്ച് വിവാഹിതനാകുകയാണ്.
ഈ വിവാഹത്തേക്കുറിച്ചും ചടങ്ങുകള്‍ പ്ലാന്‍ ചെയ്തിരിക്കുന്നതിനേക്കുറിച്ചും പിതാവ് ഗൗതം അദാനി തന്നെയാണ് വെളിപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്ക് എത്തിയപ്പോള്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ചോദിച്ചത് മകന്റെ വിവാഹം താരങ്ങള്‍ അണിനിരക്കുന്ന കുംഭമേളയാകുമോ എന്നായിരുന്നു. എന്നാല്‍ ഒരിക്കലും അത്തരത്തിലൊരു ചടങ്ങായിരിക്കില്ലെന്നും സാധാരണക്കാരുടെ വിവാഹം പോലെയാകും തന്റെ മകന്റെ വിവാഹമെന്നുമാണ് അദാനി പ്രതികരിച്ചത്. തന്റെ ജീവിതരീതി ഇന്ത്യയിലെ സാധാരണക്കാരെ പോലെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘ഞാന്‍ വളര്‍ന്നതും എന്റെ ജീവിതരീതിയും സാധാരണക്കാരായ തൊഴിലാളികളുടേതു പോലെയാണ്. ഗംഗാ മാതാവിന്റെ അനുഗ്രഹം വാങ്ങാന്‍ ജീത്തും ഇവിടെ എത്തിയിട്ടുണ്ട്. വിവാഹം സാധാരണ ആളുകളുടേതു പോലെ ലളിതമായിരിക്കും.’ ഗൗതം അദാനി വ്യക്തമാക്കി. സൂറത്തിലെ വജ്ര വ്യാപാരി ജെയ്മിന്‍ ഷായുടെ മകള്‍ ദിവാ ഷായാണ് വധു. യുഎസില്‍ പഠനം പൂര്‍ത്തിയാക്കിയ ജീത് 2019ലാണ് അദാനി ഗ്രൂപ്പിന്റെ ഭാഗമായത്. 2023 മാര്‍ച്ചില്‍ അഹമ്മദാബാദില്‍ വച്ചായിരുന്നു ജീത് – ദിവ വിവാഹ നിശ്ചയം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]