
.news-body p a {width: auto;float: none;}
ദുബായ്: രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ പേസ് ഇതിഹാസം ജസ്പ്രീത് ബുംറ. 908 പോയിന്റോടെയാണ് ബുംറ ഒന്നാം സ്ഥാനത്തുള്ളത്. താരത്തിന്റെ കരിയർ ബെസ്റ്റ് റേറ്റിംഗ് കൂടിയാണിത്. 841 പോയിന്റുമായി ഓസീസ് നായകൻ പാറ്റ് കമ്മിൻസാണ് രണ്ടാം സ്ഥാനം നേടിയത്. 837 പോയിന്റുമായി ദക്ഷിണാഫ്രിക്കയുടെ പേസർ കാഗീസോ റബാഡ ആണ് മൂന്നാമത്.
കഴിഞ്ഞവർഷം നടത്തിയ മിന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒരു ഇന്ത്യൻ ബൗളർ നേടിയ എക്കാലത്തെയും ഉയർന്ന റേറ്റിംഗ് പോയിന്റോടെയാണ് ബുംറ ഒന്നാംസ്ഥാനം നിലനിർത്തിയിരിക്കുന്നത്. ഡിസംബറിലെ ഏറ്റവും മികച്ച പുരുഷതാരമായും ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ബുംറയെ തിരഞ്ഞെടുത്തിരുന്നു. ബോർഡർ ഗാവസ്കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരെ പുറത്തെടുത്ത മികച്ച പ്രകടമാണ് ബുംറയെ ഡിസംബറിലെ പ്ലെയർ ഓഫ് ദി മന്തായി തിരഞ്ഞെടുക്കാൻ കാരണം. ഡിസംബറിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 14.22 ആവറേജിൽ 22 വിക്കറ്റാണ് ബുംറ നേടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസിനേയും ദക്ഷിണാഫ്രിക്കയുടെ ഡേൻ പാറ്റേഴ്സണേയും മറികടന്നാണ് ബുംറ ഡിസംബറിലെ താരമായത്. പരമ്പരയിൽ 1-3ന് ഇന്ത്യ തോറ്റെങ്കിലും മാൻ ഓഫ് ദി സീരീസായത് ബുംറയായിരുന്നു. പരമ്പരയ്ക്കിടയിൽ ടെസ്റ്റിൽ 200 വിക്കറ്റ് നേട്ടവും ബുംറ തികച്ചിരുന്നു. അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ ബുംറ 32 വിക്കറ്റുകൾ നേടുകയും ചെയ്തു. ഏറ്റവും കുറഞ്ഞ ബോളുകളിൽ ടെസ്റ്റിൽ 200 വിക്കറ്റ് തികച്ച താരമെന്ന നേട്ടവും ബുറ സ്വന്തമാക്കിയിരുന്നു.