
.news-body p a {width: auto;float: none;}
ഉഡുപ്പി: വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്തതിന് പിന്നാലെ യുവാവിന്റെ അക്കൗണ്ടിൽ നിന്നും 23.4 ലക്ഷം രൂപ നഷ്ടപ്പെട്ടു. കർണാടകയിലെ ഉഡുപ്പിയിലാണ് സംഭവം. മൗറീസ് ലോബോ എന്നയാളുടെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. വൻ തുക പ്രതിഫലം കിട്ടുമെന്ന് കരുതി ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽപ്പെട്ടതാണ് ഇയാളെന്നാണ് റിപ്പോർട്ട്.
ഓണ്‍ലൈന്‍ ട്രേഡിംഗിന് എന്നപേരിൽ പണം വാങ്ങി ഇരട്ടിയാക്കി നൽകാമെന്ന് സംഘം പറഞ്ഞു. ശേഷം ‘Aarayaa HSS’ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്തു. തുടർന്ന് ഈ സംഘത്തോടൊപ്പം ചേർന്ന് ലാഭം കിട്ടിയെന്ന പേരിൽ നിരവധിപേർ മെസേജുകൾ അയക്കും. ഇതോടെ വിശ്വാസം തോന്നി മൗറീസ് ലോബോ തന്റെയും മാതാവിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 23.4 ലക്ഷം രൂപ അയച്ചുകൊടുത്തു. ഗ്രൂപ്പില്‍ പറഞ്ഞ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2024 ഡിസംബര്‍ രണ്ട് മുതല്‍ 2025 ജനുവരി ആറ് വരെ തവണകളായായിരുന്നു ഈ തുക കൈമാറിയത്.
തുടർന്ന്, പണമോ ലാഭമോ അക്കൗണ്ടിൽ വരാതായതോടെ സിഇഎന്‍ പൊലീസ് സ്റ്റേഷനില്‍ ലോബോ പരാതി നല്കി. വാട്സാപ്പ് ഗ്രൂപ്പുകളിൽ ആഡ് ചെയ്തതിന് പിന്നാലെ പണം നഷ്ടപ്പെടുന്ന ആദ്യത്തെ സംഭവമല്ല ഇത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത്തരത്തില്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായ നിരവധി പേരുടെ വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി ലക്ഷങ്ങളും കോടികളും സ്വന്തമാക്കാം എന്ന മോഹന വാഗ്ദാനം നല്‍കിയാണ് ആളുകളെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ചേര്‍ക്കുന്നതും പണം തട്ടുന്നതും. ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയും ഇത്തരം തട്ടിപ്പുകള്‍ സജീവമാണ്. അതിനാല്‍ അപരിചിതരായ ആളുകള്‍ മെസേജുകളും ലിങ്കുകളും അയക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.