കോഴിക്കോട്: 22കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരത്ത് ഇന്ന് രാവിലെയാണ് സംഭവം. വടകര ഓർക്കാട്ടേരി വൈക്കിലിശേരി പുതുശേരി താഴെക്കുനി മുഹമ്മദ് ഇർഫാന്റെ ഭാര്യ ഫിദ ഫാത്തിമ ആണ് മരിച്ചത്. പട്ടാണിയിലെ സ്വന്തം വീട്ടിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെയാണ് ഫിദ ഭർതൃവീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഒന്നര വർഷം മുൻപായിരുന്നു വിവാഹം.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞദിവസം മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്ത സംഭവം പുറത്തുവന്നിരുന്നു. നിറത്തിന്റെ പേരിൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്കവയ്യാതെ കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് ആണ് ആത്മഹത്യ ചെയ്തത്. കേസിൽ ഭർത്താവ് മലപ്പുറം മൊറയൂർ സ്വദേശി അബ്ദുൾ വാഹിദ് അറസ്റ്റിലായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2024 മേയ് 27ന് ആയിരുന്നു ഇരുവരുടെയും വിവാഹം. കല്യാണം കഴിഞ്ഞ് 20 ദിവസം കഴിഞ്ഞ് വിദേശത്ത് പോയതിന് ശേഷമാണ് ഭാര്യയുടെ നിറം പ്രശ്നമാണെന്ന് അബ്ദുൽ വാഹിദ് വിളിച്ച് പറഞ്ഞതെന്ന് ഷഹാനയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ജനുവരി 14നാണ് ഷഹാനയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഷഹാനയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.