ജക്കാർത്ത: സ്വകാര്യഭാഗത്ത് പാമ്പ് കടിയേറ്റ് വേദന കൊണ്ട് പുളയുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു. ഇന്തോനേഷ്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അൻഗാര സോജിയ്ക്കാണ് പാമ്പ് കടിയേറ്റത്. സോഷ്യൽ മീഡിയയിൽ പാമ്പുകളുടെയും മറ്റ് ഉരഗങ്ങളുടെയും ചിത്രങ്ങളും സാഹസിക വീഡിയോകളുമാണ് യുവാവ് സാധാരണയായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ സംഭവിച്ചത് പാമ്പിനെ പിടിക്കുന്നതിനുളള ശ്രമത്തിനിടയിൽ അപ്രതീക്ഷിതമായി സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇയാളുടെ ആരോഗ്യ നിലയെക്കുറിച്ചുളള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
വീഡിയോയിൽ മഞ്ഞയും കറുപ്പും നിറത്തിലുളള പാമ്പ് ഇയാളുടെ ഒരു കാലിൽ പൂർണമായും ചുറ്റിയിട്ടുണ്ട്. യുവാവിന്റെ സ്വകാര്യ ഭാഗത്ത് പാമ്പ് ഒന്നിലധികം തവണ കടിക്കുകയായിരുന്നു. ഇതോടെ വേദന സഹിക്കാൻ വയ്യാതെ ഇയാൾ നിലത്തിരുന്നു. എന്നിട്ടും പാമ്പിനെ പിന്തിരിപ്പിക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല.വീഡിയോ ഇതിനകം തന്നെ വൈറലായിട്ടുണ്ട് 17 മില്യൺ ആളുകളാണ് ഈ വീഡിയോ കണ്ടത്. വിവിധ തരത്തിലുളള പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്.
ചിലർ പാമ്പിന് വിഷമുളളതാണോ എന്ന് ചോദിക്കുന്നുണ്ട്. മറ്റുചിലർ യുവാവിനെ കടിച്ചത് കണ്ടൽ പാമ്പാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്. കണ്ടൽക്കാടുകൾ ഉളള ഭാഗത്താണ് കൂടുതലായും ഇത്തരത്തിലുളള പാമ്പുകൾ കാണപ്പെടുന്നത്. ഇത് പൂച്ച പാമ്പ് എന്ന പേരിലും അറിയപ്പെടുന്നു. വലിയ കണ്ണുകളോടുകൂടിയ ഈ പാമ്പ് ദക്ഷിണേന്ത്യ മുതൽ ഓസ്ട്രേലിയ വരെയുളള ഭാഗങ്ങളിലാണ് കാണപ്പെടുന്നത്. ഈ പാമ്പിന് ചെറിയ അളവിൽ വിഷമുണ്ട്.
ഇൻസ്റ്റഗ്രാമിൽ മൂന്നര ലക്ഷത്തിലധികം ഫോളോവേഴ്സും യൂട്യൂബിൽ 45,000ൽ അധികം സബ്സ്ക്രൈബേഴ്സും ഉളള താരമാണ് അങ്കാര ഷോജി. സാഹസിക വീഡിയോകൾ ചെയ്യുന്നതിലൂടെ ശ്രദ്ധേയനാണ് ഇയാൾ. അങ്കാരയുടെ കഴുത്തിൽ പാമ്പ് കടിക്കുന്ന ഒരു വീഡിയോയും മുൻപ് പങ്കുവച്ചിട്ടുണ്ട്. ആ വീഡിയോ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]