
.news-body p a {width: auto;float: none;}
തിരുവനന്തപുരം: ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന പണിമുടക്കിനെ തുടർന്ന് തിരുവനന്തപുരം വട്ടിയൂർകാവ് ഗവൺമെന്റ് എൽ പി സ്കൂൾ അടച്ചിട്ടതുമായി ബന്ധപ്പെട്ട സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് നിർദേശം നൽകിയത്.
സമരം ചെയ്യുന്നതിനാൽ സ്കൂളിന് അവധി നൽകുന്നതായി അധികൃതർ വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശമിടുകയായിരുന്നു. സംഭവമറിഞ്ഞ് എഇഒ സ്കൂളിലെത്തി. ഇരുന്നൂറോളം കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. സ്കൂൾ തുറക്കാത്തതിനാൽ വിദ്യാർത്ഥികൾ തിരികെ പോവുകയായിരുന്നു.
അദ്ധ്യാപകർ ക്ലാസെടുക്കുന്നുണ്ടോയെന്ന് അറിയാനായാണ് എഇഒ സ്കൂളിലെത്തിയത്. അടഞ്ഞ് കിടക്കുകയാണെന്ന് അറിഞ്ഞതോടെ ബന്ധപ്പെട്ടവരെ അറിയിച്ചെന്നും റിപ്പോർട്ട് സമർപ്പിച്ചെന്നും എഇഒ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രതിപക്ഷ പാർട്ടികളുടെ സർവീസ് സംഘടനാ കൂട്ടായ്മയായ സെറ്റോ, സി.പി.ഐ സംഘടനയായ ജോയിന്റ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിലാണ് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഇന്ന് സൂചനാപണിമുടക്ക് നടത്തുന്നത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കിനെതിരെ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷനും (ഐ.എൻ.ടി.യു.സി) ഇന്ന് പണിമുടക്കുന്നുണ്ട്.