ന്യൂഡൽഹി: രാജ്യത്തിന്റെ പൊതുഗതാഗത മാർഗങ്ങളുടെ അടുത്ത ഘട്ടമാണ് മെട്രോ ട്രെയിൻ പ്രൊജക്ടുകൾ. നിർമ്മാണ ഘട്ടത്തിലുള്ള ആറ് മെട്രോ പദ്ധതികളുടെ പുരോഗതി നേരിട്ട് വിലയിരുത്തിയിരിക്കുകയാണ് പ്രധാനമന്ത്രി മോദി. ഡൽഹി മെട്രോയുടെ നാലാംഘട്ടം, പട്ന മെട്രോ, ഭോപാൽ മെട്രോ, ഇൻഡോർ മെട്രോ, ആഗ്ര മെട്രോ, കാൺപൂർ മെട്രോ എന്നിവയുടെ പുരോഗതിയാണ് പ്രധാനമന്ത്രി വിലയിരുത്തിയത്.
‘പൊതുഗതാഗത സംവിധാനങ്ങളിൽ ഒന്നായി കൂടുതൽ കൂടുതൽ നഗരങ്ങൾ മെട്രോ പദ്ധതികൾ കൊണ്ടുവരുന്നത് കണക്കിലെടുത്ത് അവയ്ക്കാവശ്യമായ ശിൽപശാലകൾ നടത്തുക, അനുഭവങ്ങൾ പങ്കുവയ്ക്കുക. നല്ല കീഴ്വഴക്കങ്ങൾ സ്വീകരിക്കുക, പോരായ്മകളെ മറികടക്കാൻ പഠിക്കുക.’ പ്രധാനമന്ത്രി അവലോകന യോഗത്തിൽ പറഞ്ഞു. ആറ് ഇടനാഴികളിലായി 107 കിലോമീറ്ററാണ് ഡൽഹി മെട്രോയുടെ നാലാം ഘട്ടത്തിൽ പണി നടക്കുന്നത്. ജനക് പുരി മുതൽ കൃഷ്ണ പാർക്ക് വരെ 1200 കോടിയുടെ 2.8 കിലോമീറ്റർ നീളുന്ന പാത പ്രധാനമന്ത്രി അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു. ഇതോടൊപ്പം 6230 കോടിയുടെ 26.5 കിലോമീറ്റർ നീളുന്ന മറ്റൊരു പാതയുടെയും തറക്കല്ലിടീൽ നടത്തി.
ഈ വർഷം തന്നെ ഉദ്ഘാടനം ചെയ്യപ്പെടുന്ന മെട്രോയാണ് പട്ന മെട്രോ. ബൈരിയ ബസ് ടെർമിനൽ മുതൽ മലാഹി പകടി വരെയുള്ള 6.4 കിലോമീറ്ററാണ് ഉദ്ഘാടന പാത. മദ്ധ്യപ്രദേശിലെ ഭോപാൽ മെട്രോയും ഈ വർഷം തന്നെ ഉദ്ഘാടനം ചെയ്യും. സുഭാഷ് നഗർ മുതൽ ഭോപാൽ എയിംസ് വരെ ഏഴ് കിലോമീറ്ററാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ജൂലായ് മാസത്തിലാകും ഉദ്ഘാടനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഈ വർഷം അധികം വൈകാതെ ഇൻഡോർ മെട്രോയും പ്രവർത്തനം ആരംഭിക്കും. അതേസമയം ആഗ്ര മെട്രോയുടെ ഒരു ഇടനാഴി കഴിഞ്ഞവർഷം തന്നെ തുടങ്ങിയിരുന്നു. 14.26 കിലോമീറ്റർ നീളുന്ന പൂർണമായ പാത അടുത്തവർഷത്തോടെ പ്രവർത്തന ക്ഷമമാകും. കഴിഞ്ഞ വർഷം ആരംഭിച്ച കാൺപൂർ മെട്രോ വലിയ തോതിൽ പ്രവർത്തനം ആരംഭിക്കുക ഈ വർഷമാണ്.