
.news-body p a {width: auto;float: none;}
തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില വർദ്ധിക്കുന്നത്. റെക്കാഡ് വർദ്ധനവാണ് ഇന്ന് സ്വർണത്തിൽ സംഭവിച്ചത്. അതിനാൽത്തന്നെ സ്വർണം വാങ്ങാനായി കാത്തിരുന്നവർ ആശങ്കയിലായിരിക്കുകയാണ്. ഇനി പ്രതീക്ഷിച്ച വിലക്കുറവ് അടുത്തെങ്ങും സ്വർണത്തിൽ ഉണ്ടാകില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. സുരക്ഷിത നിക്ഷേപമായാണ് എല്ലാവരും സ്വർണത്തെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ സ്വർണം വാങ്ങി ഭാവിയിലേക്ക് മുതൽക്കൂട്ടാക്കി മാറ്റുക എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. ഇതിനു പറ്റിയ സമയം എന്നായിരിക്കും?
യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതോടെ രണ്ട് മാസം കൊണ്ട് സ്വർണവില ഇനിയും വർദ്ധിക്കുമെന്നാണ് കണക്കുക്കൂട്ടൽ. നിലവിലെ സ്വർണവില (സ്പോട്ട് ഗോൾഡ്) ഔൺസിന് 0.4 ശതമാനം ഉയർന്ന് 2,719.52 ഡോളറിലെത്തി. ഇത് നവംബർ ആറിനുശേഷമുളള ഏറ്റവും ഉയർന്ന നിരക്കാണ്. അതുപോലെ ഈ നിരക്ക് ഒക്ടോബർ മാസത്തിൽ രേഖപ്പെടുത്തിയ ഉയർന്ന നിരക്കായ 2,790.15 ഡോളറിന്റെയും അടുത്തെത്തി.
മുൻകാല സെക്ഷനിലെ രണ്ട് ആഴ്ചത്തെ കുറഞ്ഞ ഹിറ്റുമായി താരതമ്യം ചെയ്യുമ്പോൾ ഡോളർ സൂചികയിൽ 0.6 ശതമാനം ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇത് മറ്റ് കറൻസി ഹോൾഡർമാരെ സ്വർണശേഖരത്തിലേക്ക് (ബുളളിയൻ) കൂടുതൽ ആകർഷിപ്പിക്കുകയാണ് ചെയ്യുന്നത്. അമേരിക്കയിലെ 47-ാമത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നിട്ടും പ്രതീക്ഷിച്ച പോലെ താരിഫുകൾ ചുമത്താത്തത് ഇന്ത്യയിലേക്കുളള സ്വർണനിക്ഷേപം 0.6 ശതമാനം കുറഞ്ഞ് 2,732.60 ഡോളറിലെത്താനും ഇടയായി. അതേസമയം, ഭാവിയിൽ യു എസിന്,കാനഡയിലേക്കും മെക്സിക്കോയിലേക്കും തീരുവ ചുമത്താൻ കഴിയുമെന്ന് ട്രംപ് നിർദ്ദേശിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഈ വർഷം പകുതിയോടെ സ്വർണം ഔൺസിന് 3000 ഡോളറിലെത്തുമെന്ന് ബ്രോക്കർ മൈൻഡ് മണിയുടെ സിഇഒ ജൂലിയ ഖണ്ഡോഷ്കോ പറഞ്ഞു. സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ അനിശ്ചിതത്വത്തിൽ സ്വർണനിക്ഷേപം സുരക്ഷിത നിക്ഷേപമായി കരുതപ്പെടുന്നു.എന്തിരുന്നാലും ട്രംപിന്റെ പുതിയ നയങ്ങൾ പണപെരുപ്പത്തിന്റെ ഭാഗമായാണ് കാണുന്നത്. പലിശനിരക്ക് കൂടുതൽ കാലം നിലനിർത്താൻ ഇത് യുഎസ് സെൻട്രൽ ബാങ്കിനെ പ്രേരിപ്പിച്ചേക്കാം. ഇതോടെ സ്വർണവില ഉയരാനും കാരണമാകും.
അതേസമയം, വെളളിയുടെ യഥാർത്ഥ വിലയിലും 0.2 ശതമാനം ഇടിവ് സംഭവിച്ച് ഔൺസിന് 30.44 ഡോളറിലെത്തി. പല്ലാഡിയം 1.4 ശതമാനം ഇടിഞ്ഞ് 931.39 ഡോളറായും പ്ലാറ്റിനം 0.8 ശതമാനം ഇടിഞ്ഞ് 934.95 ഡോളറായും എത്തി. ഈ രണ്ട് ലോഹങ്ങളും വാഹനങ്ങളിൽ നിന്ന് പുക പുറത്തുവരുന്നത് കുറയ്ക്കാൻ എഞ്ചിൻ എക്സ്ഹാസ്റ്റിൽ ഉപയോഗിക്കും. അതേസമയം, 2030 ഓടെ വിറ്റഴിക്കുന്ന മുഴുവൻ വാഹനങ്ങളുടെയും പകുതി ഇലക്ട്രിക് വാഹനമാക്കുമെന്ന് 2021ൽ മുൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവ് ഇറക്കിയിരുന്നു. ഇത് ട്രംപ് റദ്ദാക്കിയിരുന്നു.