കൊല്ലം: വർക്കലയിൽ വിവാഹതട്ടിപ്പ് നടത്തി സ്വർണവും പണവും കവർന്ന യുവാവ് അറസ്റ്റിൽ. താന്നിമൂട് സ്വദേശി നിതീഷ് ബാബു (31) ആണ് അറസ്റ്റിലായത്. ഒരേസമയം നാല് യുവതികളുടെ ഭർത്താവായി അഭിനയിക്കവേ അഞ്ചാമതും ബന്ധം തുടങ്ങാനുള്ള ശ്രമമാണ് കുടുക്കിയത്.
നഗരൂർ സ്വദേശിയായ നാലാം ഭാര്യ പുതിയ ബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെയാണ് നിതീഷിന്റെ വിവാഹതട്ടിപ്പ് പുറത്തുവന്നത്. വർക്കല പൊലീസിന്റെ അന്വേഷണത്തിൽ യുവാവ് നിരവധി സ്ത്രീകളെ തട്ടിപ്പിനിരയാക്കിയെന്നും ഒരു വിവാഹവും നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കണ്ടെത്തി.
വീടുവളഞ്ഞാണ് പൊലീസ് നിതീഷിനെ കസ്റ്റഡിയിലെടുത്തത്. തട്ടിപ്പിനിരയായ സ്ത്രീകൾ പൊലീസ് സ്റ്റേഷനിലെത്തി സ്വർണവും പണവും നഷ്ടപ്പെട്ടുവെന്ന് പരാതി നൽകിയിട്ടുണ്ട്. 20 പവനോളം സ്വർണാഭരണങ്ങളും എട്ട് ലക്ഷം രൂപയും പ്രതി തട്ടിയെടുത്തതായി യുവതികളുടെ പരാതിയിൽ പറയുന്നു. രണ്ട് യുവതികളുടെ പരാതിയിലാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. വിശ്വാസവഞ്ചന, ബലാത്സംഗം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]