തിരുവനന്തപുരം: കോടതിയിൽ വിചാരണ നടക്കുന്ന വേളയിലൊന്നും ഗ്രീഷ്മയുടെയോ പ്രതികളായ മറ്റ് ബന്ധുുക്കളുടെയോ മുഖത്ത് പശ്ചാത്താപത്തിന്റെ ചെറുകണിക പോലും കാണാൻ കഴിഞ്ഞിരുന്നില്ലെന്ന് ഷാരോണിന്റെ ചേട്ടൻ ഷിമോൺ. വിചാരണ തുടങ്ങിയ ആദ്യദിവസം മുതൽ കോടതിയിൽ എത്തിയിട്ടുണ്ട്. എല്ലാദിവസവും പ്രതികളായ ഗ്രീഷ്മയും, അമ്മയും, അമ്മാവനും കോടതിയിലുണ്ടാകും. കൊടുംക്രിമിനലുകൾ വന്നിരിക്കുന്ന പോലെയായിരുന്നു ഗ്രീഷ്മയുടെ അന്നത്തെ ശരീരഭാഷയെന്ന് ഷിമോൺ പറയുന്നു.
ഗ്രീഷ്മയുടെ എൻഗേജ്മെന്റ് നടക്കുന്നതിന് മുന്നോടിയായി ഷിമോൺ ഗ്രീഷ്മയെ വിളിച്ച് എന്താണ് തീരുമാനമെന്ന് ചോദിച്ചിരുന്നു. വീട്ടിൽ വന്ന് പെണ്ണ് ചോദിക്കട്ടെയെന്ന് ചോദിച്ചപ്പോൾ, ഇപ്പോൾ വേണ്ടെന്നും അങ്ങനെ ചെയ്താൽ തന്നെ വീട്ടിൽ നിന്നും മാറ്റുമെന്നുമായിരുന്നു ഗ്രീഷ്മയുടെ മറുപടി. അധികം വൈകാതെ ഷാരോണിനൊപ്പം താൻ ഇറങ്ങിുവരുമെന്നും ഗ്രീഷ്മ ഷിമോണിനെ അറിയിക്കുകയുണ്ടായി.
എൻഗേജ്മെന്റിന് ശേഷം ഇരുവരും പിണങ്ങി. പിന്നീട് ഗ്രീഷ്മ തന്നെയാണ് അടുപ്പം പ്രകടിപ്പിച്ച് ഷാരോണിനെ തേടിവന്നത്. നവംബറിൽ കൂടെച്ചെല്ലാമെന്നായിരുന്നു ഗ്രീഷ്മ ഷാരോണിനെ വിശ്വസിപ്പിച്ചത്. തുടർന്ന് താലി സെലക്ട് ചെയ്തും ഗ്രീഷ്മയായിരുന്നുവെന്ന് ഷിമോൺ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്മ അട്ടക്കുളങ്ങര വനിതാജയിലിലാണ്. കൊലക്കേസ്, പോക്സോ തടവുകാർക്കൊപ്പമാണ് പാർപ്പിച്ചിരിക്കുന്നത്. 1/25 എന്നതാണ് കൺവിക്ട് നമ്പർ. ജയിൽ വസ്ത്രമാണ് ധരിക്കേണ്ടത്. റിമാൻഡ് പ്രതിയായി ഇവിടെ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ, ശിക്ഷിക്കപ്പെട്ടതോടെ മറ്റൊരു ഭാഗത്തെ സെല്ലിൽ അടക്കുകയായിരുന്നു.