
.news-body p a {width: auto;float: none;}
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ കേരളകൗമുദി പത്രമെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ‘നമ്മുടെ ഓഫീസ് നമ്മുടെ കൗമുദി’ പദ്ധതിക്ക് സംസ്ഥാനതലത്തിൽ തുടക്കമായി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ എ.ഡി.ജി.പി മനോജ് എബ്രഹാം കൈരളി അഗ്രോ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ കെ.വി.അശോകന് കേരളകൗമുദി പത്രം നൽകി ഉദ്ഘാടനം നിർവഹിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേരളകൗമുദി ചീഫ് സർക്കുലേഷൻ മാനേജർ പി.മനേഷ് കൃഷ്ണ, ഡെപ്യൂട്ടി എഡിറ്റർമാരായ എ.സി.റെജി, പ്രഭു വാര്യർ, കേരളകൗമുദി തൃശൂർ ഡി.ജി.എം (മാർക്കറ്റിംഗ്) എം.പി.ഗോപാലകൃഷ്ണൻ, കൈരളി അഗ്രോ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർമാരായ ജസ്ലിൻ ജെയിംസ്, നിഷ രാജു, ദയാനന്ദ് പത്മാലയം എന്നിവർ പങ്കെടുത്തു.