

ഇലക്ട്രിക് ബസുകളുടെ വരവ് ചെലവ് കണക്കുകളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കെഎസ്ആര്‍ടിസി; റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ വിശദീകരണം തേടി ഗതാഗത മന്ത്രി
തിരുവനന്തപുരം: ഇലക്ട്രിക് ബസുകളുടെ വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കെഎസ്ആര്‍ടിസി, ഗതാഗത മന്ത്രി ഗണേഷ് കുമാറിന് സമര്‍പ്പിച്ചു.
റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ മന്ത്രി ഉദ്യോഗസ്ഥരോട് അതൃപ്തി അറിയിച്ചു. റിപ്പോര്‍ട്ട് പഠിച്ച ശേഷം ഇലക്ട്രിക് ബസിന്റെ കാര്യത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ തുടര്‍ നടപടി സ്വീകരിക്കും.
സിഎംഡി ബിജു പ്രഭാകര്‍ സിഡ്നിയില്‍ പോയതിനാല്‍ ജോയിന്റ് എംഡി പ്രമോജ് ശങ്കറാണ് മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. തനിക്ക് കിട്ടും മുന്‍പേ മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കിയതില്‍ മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരോട് വിശദീകരണവും തേടിയിട്ടുണ്ട്. കഴിഞ്ഞ 9 മാസത്തിനിടെ 2.89 കോടി രൂപ ഇ ബസിന് ലാഭം കിട്ടിയെന്നാണ് കണക്ക്. ഇലക്ട്രിക് ബസ് ഇനി വേണ്ട എന്ന് മന്ത്രി പറഞ്ഞതോടെ 45 ഇലക്ട്രിക് ബസുകളുടെ ടെണ്ടര്‍ വിളിക്കുന്നത് കെഎസ്ആര്‍ടിസി മരവിപ്പിച്ചിരിക്കുകയാണ്.
കെഎസ്ആര്‍ടിസി ഡിപ്പോകളിലെ ബസ് റൂട്ട് സംബന്ധിച്ച യോഗമാണ് ചേര്‍ന്നതെങ്കിലും ഇലക്ട്രിക് ബസ് വിവാദവും ഉയര്‍ന്നു വരികയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]